മലനിരകളുടെ പശ്ചാത്തലത്തിൽ മനോഹരമായ നൃത്തവുമായി അഹാന കൃഷ്ണ; വീഡിയോ

269610467 432249418624419 2634932450593395759 n

യാത്രയിലാണ് നടി അഹാന കൃഷ്ണ. 2021 അവസാനിക്കുമ്പോൾ കാശ്മീർ മലനിരകളിലാണ് താരം പുതുവത്സരത്തെ വരവേൽക്കാനായുള്ളത്. കാശ്മീരിൽ നിന്നുള്ള നിരവധി വിഡിയോകളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മലനിരകളുടെ പശ്ചാത്തലത്തിൽ മനോഹരമായ നൃത്തവുമായി എത്തിയിരിക്കുകയാണ് നടി.

‘ജിയാ ജിയാരെ ജിയാ..’ എന്ന ഗാനത്തിനാണ് അഹാന ചുവടുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി. അടുത്തിടെ സംവിധാന രംഗത്തേക്കും താരം ചുവടുവെച്ചിരുന്നു. അഹാന ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഗാനമാണ് തോന്നല്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്ന് ഹാനിയ നഫീസ ആലപിച്ചിരിക്കുന്നു.

Previous articleനക്ഷത്രങ്ങൾക്കിടയിൽ മേഘ്‌നയും ജൂനിയർ ചീരുവും; ചിത്രം പങ്കുവെച്ചു തരാം..!
Next articleസോഷ്യൽ ലോകത് വൈറലായി യൂറോപ്യൻ മണ്ണിന്റെ മഞ്ഞിൽ വിരിഞ്ഞ മലയാളം ഗാനം; വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here