മറ്റ് സ്ത്രീകളുമായുള്ള ബന്ധം; കാണാൻ പാടില്ലാത്ത മെസ്സേജുകൾ; ബിഗ് ബോസ് താരം സോമദാസിനെതിരെ ആദ്യഭാര്യ ഫേസ്ബുക് ലൈവിൽ;

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഗായകൻ സോമദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ മുൻ ഭാര്യ രംഗത്ത്. സോമദാസിന്റെ മുൻ ഭാര്യ സൂര്യയാണ് ഫെയ്സ്ബുക് ലൈവിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒമ്പതിനാണ് റിയാലിറ്റി ഷോയിലൂടെ സ്വന്തം വ്യക്തിജീവിതത്തെ കുറിച്ച് മത്സരാർത്ഥി സോമദാസ് തുറന്നുപറഞ്ഞത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെൺമക്കളെ ഭാര്യയിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സോമദാസൻ പറഞ്ഞത്. എന്നാൽ ഇക്കാര്യം തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടു കൊടുത്തിട്ടില്ലെന്നും സൂര്യ പറയുന്നു.

“റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിനുവേണ്ടി വിൽക്കാൻ? പട്ടിയോ പൂച്ചയോ ഒക്കെ ആണെങ്കിൽ പറയുന്നതിന് ഒരർത്ഥം ഉണ്ട്. എന്തുകൊണ്ടാണ് സോമദാസൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് എന്നെനിക്കറിയില്ല. സോമദാസൻ ഞാനും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് അദ്ദേഹം ഒരു പാട്ട് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ്. ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമനാഥിന് ഒരുപാട് ആരാധകർ ഉണ്ടായി. ഇതോടെ സ്വഭാവം മാറി, എന്നോട് അടുപ്പം കുറഞ്ഞുവന്നു. മറ്റു സ്ത്രീകളുമായി അടുപ്പം വച്ചുപുലർത്തി തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ ഞാൻ കാണാനിടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെനിന്നത് എന്റെ രണ്ടു മക്കളെ ഓർത്തിട്ടായിരുന്നു.”

Previous articleമഞ്ജുവാര്യരെ കണ്ട് ധനുഷിന്റെയും രണ്‍വീറിന്റെയും ബഹുമാനം കണ്ടോ?
Next articleപ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ, കനത്ത മഞ്ഞിലൂടെ നാലു മണിക്കൂർ ചുമന്ന് കൊണ്ടു ആശുപത്രിയിലെത്തിച്ചു സൈനികര്‍; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here