ടാ, ബുദ്ധിമുട്ടിലെങ്കിൽ എന്നെ കൂടി ഒന്ന് ഡ്രോപ്പ് ചെയ്യാമോ.. എനിക്കറിയാം നിനക്കൊരു നാലഞ്ചു കിലോമീറ്റർ കൂടുതൽ വണ്ടി ഓടിക്കേണ്ടി വരുന്ന്.. ഹസ്ബൻഡ് വരുന്ന പറഞ്ഞിരുന്നതാ അതാ ഞാൻ വണ്ടിയെടുക്കാതെ വന്നത് രാവിലെ.. ബുദ്ധിമുട്ടാകില്ലെങ്കിൽ ക്യാൻ യൂ പ്ലീസ് ഡ്രോപ്പ് മി ഹോം..?? ലേഖയുടെ ചോദ്യം കേട്ടതും മനുവിന്റെ ഉള്ളിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടിന്നു വേണം പറയാൻ..
“പിന്നെന്താ ലേഖ.. ഞാൻ വിടലോ.. നീ ഒരു കാര്യം ചെയ്യ് പുറത്തേക്കു ഇറങ്ങി ആ ബസ്‌സ്റ്റോപ്പിന്റെ അങ്ങോട്ടു നിന്നോ.. വെറുതെ എന്തിനാ ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കുന്നേ.. ഐ വിൽ പിക്ക് യൂ അപ്പ് ഫ്രം ദേർ.. എന്താ..??” “ശരിയെടാ.. ഞാനവിടെ വെയിറ്റ് ചെയ്യാം..” അങ്ങനെ വഴിക്ക് വാടി മോളെ.. ! എത്രനാളായി ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു..
കല്യാണം കഴിഞ്ഞാണ് ലേഖ എന്റെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്നത്.. അന്നാദ്യം കണ്ടത് മുതലുള്ള ആഗ്രഹമാണ്, ഒറ്റ തവണ, ഒറ്റ തവണയെങ്കിലും അവളെ കൊണ്ട് പറയിപ്പിക്കണം തന്നെ ഇഷ്ടമാണെന്ന്..!! എന്നിട്ടു.. ഓഹ്.. ആ ചിന്ത തന്നെ മനുവിനെ കുളിരണിയിപ്പിച്ചു.. കുറെ ശ്രമിച്ചു, ഒളിഞ്ഞും തെളിഞ്ഞും..
ഇപ്പൊ പിന്നെ fb മെസ്സെഞ്ചറും, വാട്സ്ആപ്പ്ഉം ഒക്കെ ഉള്ളത് കൊണ്ട് കാര്യങ്ങൾ ഇത്തിരി കൂടി എളുപ്പമായിരുന്നു.. ആദ്യമാദ്യം അവളുടെ ഡ്രസ്സ് സെൻസിനെ പുകഴ്ത്തി.. പിന്നെയവളുടെ മേക്കപ്പ്‌നെ.. അവളുടെ ഹാൻഡ്റൈറ്റിംഗ്.. അവളുടെ സമയനിഷ്ഠ.. അങ്ങനെ തനിക്കു തന്നെ അറിയില്ല എന്തൊക്കെ താൻ പ്രീശംസിച്ചു പറഞ്ഞിട്ടുണ്ടെന്ന്..
ഒരിക്കൽ ലിഫ്റ്റിൽ വെച്ച് ബ്ലോസിനു പുറമെ കണ്ട ഇന്നെർവെയർ അകത്തേക്ക് ഇടാൻ എന്നോണം താനവളുടെ ചുമലിൽ പിടിച്ചു.. അന്നാണെന്നു തോനുന്നു തന്റെ നോട്ടത്തിലേയും പെരുമാറ്റത്തിലേയും ‘ദുരുദ്ദേശം’ ലേഖ ആദ്യമായി തിരിച്ചറിഞ്ഞത്.. പിന്നീടൊരു ആറുമാസത്തോളം താൻ ഇരിക്കുന്ന വശത്തേക്കു കൂടി നോക്കാറിലായിരുന്നു.. പക്ഷെ താൻ അപ്പോഴും വിടാൻ ഉദ്ദേശിച്ചിരുന്നില്ല.. എന്നും ഗുഡ്മോർണിംഗും ഗുഡ്‌നെറ്റും ഉറപ്പായും മെസ്സേജ് അയക്കും.. പിന്നെ അവളുടെ സാരി, ചുരിദാർ, നെയിൽപോളിഷ്, മാല, കമ്മൽ, ചെരുപ്പ്, എന്നുവേണ്ട എല്ലാത്തിനേം പുകഴ്ത്തി ഒന്നോ രണ്ടോ മെസ്സേജ്ഉം കൂടി..
നമ്മുടെ ബീവറേജസിന്റെ മുൻപിൽ ക്യൂ നിൽക്കുന്ന മാന്യന്മാരെ പോലെആയിരുന്നു തന്റെ മനസ്സും.. സാധനം കൈയിൽ കിട്ടുന്ന വരെ ക്ഷമയോടെ കാത്തിരിക്കാൻ താൻ തയ്യാറായിരുന്നു.. ഒരിക്കൽ ഒരു താക്കിത് എന്നോണം അവൾ “അറിയാലോ എന്റെ ഭർത്താവിനെ..? ഞാനൊരു വാക്കു പറഞ്ഞാൽ പിന്നെ നീയും കാണില്ല നിന്റെ മെസ്സേജും കാണില്ല.. പറഞ്ഞില്ലെന്നു വേണ്ട.. ”
എന്നിട്ടും താൻ പിന്മാറിയില്ല.. കാരണം.. ഒരു പെണ്ണും മറ്റൊരുത്തൻ അതും തന്റെ സഹപ്രവർത്തകൻ തന്നെ ശല്യം ചെയ്യുന്നുണ്ടന്നെ വേറെആരോടൊക്കെ പറഞ്ഞാലും സ്വന്തം ഭർത്താവിനോട് പറയില്ല.. സൈക്കോളജി അങ്ങനെയാണ്.. അങ്ങനെയിരിക്കെയാണ് ഒരു പ്രതേയ്ക സാഹചര്യത്തിൽ തന്റെ കല്യാണം വലിയ ആർഭാടമൊന്നുമില്ലാതെ നടന്നത്.. അതോടെയാണ് ലേഖയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയതും..
പഴയപോലെ ചിരിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി.. കാരണം തിരക്കിയപ്പോൾ പറഞ്ഞത് കല്യാണമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി ലേഖയെ ശല്യം ചെയ്യില്ലെന്നുറപ്പുള്ളതോണ്ടാണ് അത്രെ… അന്ന് താൻ ലേഖയെ കുറെ കളിയാക്കി.. അങ്ങനെ ഒരു സംസാരം ഉണ്ടായതോണ്ട് ഒരേയൊരു ഗുണമാണ് ഉണ്ടായത്, തനിക്കു ലേഖയെ ഇഷ്ട്മാണെന്നും തന്റെ ഭാര്യയോ ലേഖയുടെ ഭർത്താവോ അറിഞ്ഞാലും തനിക്കു പ്രശനമല്ലെന്നും, എന്ത് വന്നാലും ലേഖയെ നേടിയെ താൻ അടങ്ങു എന്നും നേരിട്ടാ മുഖത്ത് നോക്കി പറയ്യാൻ പറ്റി..
അതിൽ അവളു വീണു എന്നു അന്നേ തോന്നിയതാ.. ഇപ്പൊ ഇടയ്ക്കിടെ മെസ്സേജുകൾക്കു മറുപടിയും ചിരിക്കാരുമൊക്കെ ഉണ്ട്.. എന്തിനു രണ്ടു ദിവസം മുൻപ് ഇങ്ങനെ പോലും ചോദിച്ചു തന്നോട്.. “നമ്മുടെ ഈ ബന്ധം എന്റെ ഭർത്താവ് അറിഞ്ഞാലോ..? വേറെയൊന്നും ചിന്തിക്കാൻ നിൽക്കാതെ അദ്ദേഹം എന്നെ ഡിവോഴ്സ് ചെയ്യും.. അപ്പൊ പിന്നെ ഞാൻ..?? നിനക്കൊരിക്കലും നിന്റെ ഭാര്യയെ ഉപേക്ഷിച്ചു എന്നെ സ്വീകരിക്കാനും പറ്റില്ല.. എന്റെ ലൈഫ്..??”
“ആരു പറഞ്ഞു ഞാൻ നിന്നെ സ്വീകരിക്കില്ലെന്ന്..? പക്ഷെ അതിനു മുൻപ് എനിക്കറിയണം ബോധ്യപ്പെടണം എല്ലാ അർത്ഥത്തിലും നീ എന്നെ സ്നേഹിക്കുന്നുണ്ടോന്നു.. ഞാനെന്താ ഉദ്ദേശിച്ചതെന്നു ലേഖയ്ക്കു മനസ്സിലായി കാണുമല്ലോ അല്ലേ.? ഇതൊന്നും ഈ കാലത്തു അത്ര വലിയ തെറ്റൊന്നുമല്ലെടോ.. എന്ത് പബ്ലൻ ഉണ്ടായാലും ഞാൻഉണ്ടാകും നിനക്ക്.. പൊന്നുപോലെ നോക്കിക്കോളാം ഞാൻ നിന്നെ.. നിന്റെ ഭർത്താവിനോടും എന്റെ ഭാര്യയോടും പോയി പണി നോക്കാൻ പറയും നമ്മള്.. എന്താടോ തനിക്കെന്നെ വിശ്വാസമില്ലേ..?”
ലിഫ്റ്റിൽ വെച്ചാണ് ഇത്രേം പറഞ്ഞത്.. പറഞ്ഞവസാനിപ്പിച്ചു എന്റെ കൈ ആ തോളിൽ വെച്ചപ്പോൾ തട്ടിമാറ്റാനോ ആട്ടിയകറ്റാനോ ശ്രമിച്ചതുമില്ല അവള്… ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിലായതു കൊണ്ട് ഞാൻ കൂടുതൽ ഒന്നിനും മുതിർന്നതുമില്ല.. അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇത്രതന്നെയെയുള്ളു.. കണ്ടോ.. ഒരു ദുരുദ്ദേശവും ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇത്രേം ജോലിക്കാരുള്ള ഈ ഓഫീസിൽ അവളെന്നോട് തന്നെ ലിഫ്റ്റ് ചോദിച്ചത്.. ദൈവമേ മിന്നിച്ചേക്കണെ..!!
പറഞ്ഞത് പോലെ ബസ്റ്റോപ്പിൽ നിൽക്കുന്നുണ്ട് ലേഖ.. ഈശ്വരാ.. എന്തിനാണോ ഇവളുമാർക്കൊക്കെ സൗദര്യം കൊടുക്കുന്നെ.. അതോണ്ടല്ലേ ഞങ്ങളെപോലുള്ളവർ വഴിതെറ്റിപോകുന്നത്… കാറിന്റെ ഡോർ തുറന്നകത്തേക്കു കയറിയ ലേഖയുടെ മുഖത്ത് സാധാരണ ഉള്ള പ്രസരിപ്പ് കാണാത്തതിന്റ കാരണമറിഞ്ഞ ഞാൻ നന്നായി ഒന്ന് ഞെട്ടി..
“നീ എന്തിനാ ആ മെസ്സേജ് ഒക്കെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരുന്നത്.. അതോണ്ടല്ലേ സാജൻ കണ്ടത്.? നിന്നെ പോലല്ലേ ഞാനും.. എന്നിട്ട് ലക്ഷ്മി ഒന്നും അറിഞ്ഞിട്ടില്ലലോ.. ശ്രദിക്കാതെ ഇപ്പൊ കിടന്നു കരഞ്ഞിട്ട് എന്താ കാര്യം.. ഈ സമയത്ത് ഞാനിനി നിന്നെ എങ്ങോട് കൊണ്ടുപോകാനാ..?”
“എന്താ മനു ഇങ്ങനൊക്കെ പറയുന്നത്.. എന്തുണ്ടായാലും നോക്കിക്കോളാമെന്നല്ലേ മനു പറഞ്ഞത്.. എന്നിട്ടിപ്പോ.. സാജൻ ഇറങ്ങിപോക്കൊള്ളാൻ പറഞ്ഞപ്പോൾ നിനക്കെന്റെ കൂടെ നിൽക്കാൻ വയ്യ അല്ലെ..? ഇതാണ് നീ വീമ്പു പറയുന്ന സ്നേഹം..! എന്നെ ഉപേക്ഷിക്കുന്നു പോലും സാജൻ പറഞ്ഞിട്ടില്ല.. അപ്പോഴത്തെ ദേഷ്യത്തിനായിരിക്കും ഇറങ്ങി പോകാൻ പറഞ്ഞത് പോലും.. നീ ഉണ്ടല്ലോന് കരുതിയ ഞാൻ..”
ഈശ്വരാ ഇതിപ്പോ തലയിലാകുന്ന മട്ടാണോ..? “അല്ല ആരാ നിനക്ക് മെസ്സേജ് അയച്ചെതെന്നു സാജന് അറിയാമോ.. ” “അതേടാ സ്വന്തം തടി അല്ലെ..? ഇല്ല അറിയില്ല ഞാൻ പറയുകേം ഇല്ല പോരെ..? നിന്റെ വാക്കു വിശ്വസിച്ച എന്നെ പറഞ്ഞാ മതി.. എനിക്കറിയാമായിരുന്നു ഇതിങ്ങനെയെ വരുന്നു.. ബുദ്ധിമുട്ടിലെങ്കിൽ എന്നെയാ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വിട്ടേക്ക്.. വീട്ടിലേക്കു ചെല്ലുക പോലും വേണ്ടാന്ന് സാജൻ പറഞ്ഞത്.. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു അവിടെ എത്തിച്ചേക്കാന്.. എന്റെ വിധി “..
“അതിനു നമ്മൾ തെറ്റൊന്നും ചെയ്തിട്ടിലാല്ലോ.? നിന്റെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിന്നെ നശിപ്പിച്ചുന്നു.. ” “അതായിരുന്നു നിന്റെ ഉദ്ദേശമെന്നു അന്നേ എനിക്ക് മനസ്സിലായതാ.. എന്തായാലും നടനില്ലല്ലോ.. എന്റെ ഭാഗ്യം.. നീയൊക്കെ ഒരു ആണാണോടാ..? കഷ്ടം.. ! ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നതിനു മുൻപേ അറിഞ്ഞുണ്ടായിരുന്നോ എന്റെ കല്യാണം കഴിഞ്ഞതാണെന്നു.. അപ്പോ ഒരു ടൈംപാസ്സ് അല്ലെ..? ”
ഞാനൊന്നും മിണ്ടിയില്ല.. തന്റെ ഉദ്ദേശവും അത് തന്നെ ആയിരുന്നില്ലേ..?? “മതി ഇവിടെ നിർത്തിയ മതി.. വലിയ ഉപകാരം..” തന്റെ മറുപടിക്കായി കാത്തുനിൽക്കാതെ ലേഖ കാറിൽ നിന്നുമിറങ്ങി.. പെട്ടെന്നാണ് തന്റെ സൈഡിലെ ഡോർ ആരോ തുറന്നത്.. സന്ധ്യാസമയമായിരുന്നത് കൊണ്ട് ആളെ തിരിച്ചറിയാൻ പറ്റിയില്ല.. സാജൻ… “മനു ഒന്നിറങ്ങു.. തല്ലാനോ കൊല്ലാനോ അല്ല.. ഒരു കാര്യം ചോദിക്കാനാ.. ”
ദൈവമേ നിലത്തിറങ്ങി നിന്നിട്ടും കാല് ഉറയ്ക്കാത്ത പോലെ.. ഇയാള് അല്ലേല് ഗുണ്ട ആണെന്ന പൊതുവെ പറച്ചിൽ.. ബിസിനെസ്സ്കാരാനല്ലേ.. കൂടാതെ പലിശയ്ക്കു കാശുകൊടുക്കലും.. “മനു എന്റെ ഭാര്യയെ നീ വളയ്ക്കാൻ ശ്രമിച്ചതിൽ ഞാൻ ഒരിക്കലും നിന്നെ കുറ്റം പറയില്ല.. കല്യാണം കഴിച്ചതാണെന്നും കുടുംബം ഉണ്ടെന്നും ഇവളോർക്കണമായിരുന്നു.. നിന്നെ സംബന്ധിച് ചെറുതായൊന്നു ശ്രമിച്ച ബുദ്ധിമുട്ട് മാത്രമല്ലേ ഉണ്ടായുള്ളൂ.. അപ്പൊ പിന്നെ തെറ്റുകാരി ഇവളല്ലേ.? നിനക്കും വേണ്ടാത്ത സ്ഥിതിക്കു ഇവളിനി ഒറ്റയ്ക്കു ജീവിക്കട്ടെ അല്ലേ..? ”
ഞാനൊന്നും മിണ്ടിയില്ല.. “അല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും ഇങ്ങനെതന്നെയാ.. നേരത്തെ വീട്ടിൽ വരാത്ത, അവരോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാത്ത, ഷോപ്പിംഗിനും സിനിമയ്ക്കും ഒന്നും കൊണ്ടുപോകാത്ത., മനസിലുള്ള സ്നേഹം നാലാള് കാണേ പ്രകടിപ്പിക്കുകപോലും ചെയ്യാത്ത എന്നെ പോലുള്ള ഭർത്താക്കന്മാർക്ക് ഇത് തന്നെ കിട്ടണം.. ഞങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ട് നീയൊക്കെ ഇങ്ങനെ വല്ലവന്മാരുടേയും ഭാര്യമാരെയും വളച്ചു പല കുടുംബങ്ങളും തകർത്തു രസിക്കുന്നു അല്ലേടാ..? ”
മനുവിന്റെ കോളറിന് കുതിപിടിച്ചാണ് സാജൻനത് ചോദിച്ചത്.. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോൾ ലേഖ ഇടപെട്ടു.. “പ്ലീസ് തെറ്റു എന്റെയാണ്.. രണ്ടുപേരും ഒന്നു പോയി താ പ്ലീസ്.. ” കാറിന്റെ ഡോർ തുറന്നു അകത്തേക്കു കയറാൻ തുടങ്ങിയ മനുവിനെ സാജൻ വീണ്ടും തടഞ്ഞു നിർത്തി.. “അങ്ങനെയങ്ങു പോയാലെങ്ങനാ.. ഇവളെയും കൊണ്ടുപോയാൽ മതി.. നീ പൊറുപ്പിച്ചോളം എന്നായിരുന്നില്ലേ വാക്ക്.. കൊണ്ടുപോയ്ക്കോ.. ഒരാവകാശവും ചോദിച്ചോരിക്കലും ഞാൻ വരില്ല.. ഡിവോഴ്സ് പെറ്റീഷൻ ഞാനുടനെ ഫയൽ ചെയ്തേക്കാം..
പക്ഷെ നീ നിന്റെ ഭാര്യയെ ഉപേക്ഷിച്ചു ഇവളെ കെട്ടണം.. അതും എത്രയും പെട്ടെന്ന്.. അല്ലെങ്കിൽ നാളെ നമ്മുക്കൊരുമിച്ചു വക്കിലിനെ കാണാം.. ഞാനെന്റെയും നീ നിന്റെയും ഡിവോഴ്സ് ഫയൽ ചെയ്യാ ok..? എന്നിട്ടു ഒരുമിച്ചു താമസിച്ചാലും മതി.. അതൊക്കെ നിങ്ങളുടെ ഇഷ്ടം.. പക്ഷെ ഞാൻ അറിഞ്ഞ സ്ഥിതിക്കു ലക്ഷ്മിയെ കൂടി അറിയിക്കുന്നതല്ലെ അതിന്റെ ഒരു മര്യാദ.. വാ വണ്ടിയിൽ കയറു.. കാര്യങ്ങളൊക്കെ ഞാൻ തന്നെ പറയാം ലക്ഷ്മിയോട്.. ലേഖ കാറിൽ കയറു.. ”
ഇതും പറഞ്ഞു സാജൻ പിന്നിലെ ഡോർ തുറന്നു കാറിൽ കയറി ഇരുപ്പായി.. മനുവും ലേഖയും അനങ്ങിയില്ല.. “ഇത്രയും നേരം ഞാൻ നല്ല ഭാഷയിലാ നിന്നോട് സംസാരിച്ചത്.. അറിയാലോ എനിക്കിതുഅത്ര നന്നായി വഴങ്ങുന്ന ഭാഷയും വേഷവുമല്ല.. കാറിൽ കയറു.. ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല.. ” മനു അനങ്ങിയതേ ഇല്ല.. “എന്താ മനു.. പോകണ്ടേ ലക്ഷ്മിയുടെ അടുത്തേക്.. എന്ത് പറ്റി വല്ലാതെ വിയർക്കുന്നുണ്ടല്ലോ.. ഇങ്ങനെ സംഭവിക്കുന്നു വിചാരിച്ചില്ല അല്ലേ..? ”
കാറിന്റെ ഡോർ തുറന്നിറങ്ങിയ സാജന്റെ കൈ പിടിച്ചുകൊണ്ടു ലേഖ തുടർന്നു.. “നീയെന്തു കരുതി., ഞാനും നീ കണ്ടിട്ടുള്ള മറ്റ് പെണ്ണുങ്ങളെ പോലെയാന്നെന്നോ.. എനിക്കാദ്യം മുതലേ അറിയാം നീ ആരാണെന്നും നിന്റെ ഉദ്ദേശമെന്താണെന്നും.. അതുകൊണ്ടാണ് ഞാനും ഒരു ഡിസ്റ്റൻസ് കീപ് ചെയ്തിരുന്നതും.. എന്നാൽ കല്യാണം കഴിഞ്ഞിട്ടും നിനക്ക് മാറ്റമൊന്നുമില്ലന് കണ്ടപ്പോളാണ് ഞാനിതു സാജനോട് പറഞ്ഞത്.. അന്നേ സാജൻ എന്നോട് പറഞ്ഞു പുരുഷവർഗം കല്യാണം കഴിഞ്ഞ സ്ത്രീകളെ വളയ്ക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ അതിനു പുറകിൽ ഒരൊറ്റ ലക്ഷ്യമേ ഉള്ളു..
‘ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത സെൿഷൽ റിലേഷൻഷിപ്.. ‘ നമ്മുടെ സമൂഹത്തെ പേടിച്ചെങ്കിലും ഒരിക്കലും ഒരു സ്ത്രീയും അവളുടെ കുടുബം വിട്ടു വരില്ല.. ആ പേടി അവളുടെ മനസ്സിൽ ഉള്ളിടത്തോളം അതിന്റെ പേരിൽ ബ്ലാക്‌മെയ്‌ലും ചെയ്യാം.. എന്നാൽ എന്റെ കാര്യത്തിൽ നിനക്ക് തെറ്റി മോനെ.. കാൻഡിൽ ലൈറ്റ് ഡിന്നറും., സർപ്രൈസ് ഗിഫ്റ്റ്‌സും., അബ്രോഡ് ഹോളിഡേയ്‌സും ഒന്നും ഇല്ലാത്തിടത്തും പ്രണയമുണ്ട്.. നെഞ്ചോട് ചേർന്നു കിടക്കുന്ന താലിയുടേയും നെറുകിൽ തൊടുന്ന സിന്ദൂരത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്ന സ്ത്രീകളും നമ്മുടെ നാട്ടിൽ ഉണ്ട്..
ഞാനവരിൽ ഒരാളാ.. എന്റെ ഭർത്താവാണ് എനിക്ക് ബെസ്റ്റ് ഫ്രണ്ടും കംപാനിയനും എല്ലാം.. പുറമെന്നു തത്ക്കാലം ഞാനാളെ എടുക്കുന്നില്ല.. പറഞ്ഞതൊക്കെ മനസ്സിലായി എന്നു വിചാരിക്കുന്നു.. ഇനി മേലിൽ ഞാനിരിക്കുന്ന ഭാഗത്തേക്ക് കൂടി നിന്റെ നോട്ടം വരരുത്.. നിന്നെ പോലുള്ളവരുടെ നോട്ടം മതി കളങ്കപ്പെടാൻ.. ”
“നോ ലേഖ.. അവൻ നോക്കണം.. നീ നോക്കണം മനു.. പക്ഷെ ഇടയ്ക്ക് ഇത് കൂടി നോക്കിയേക്കണേ നിന്റെ കുടുംബത്തിലിരിക്കുന്നവർക്കു ഇങ്ങനെയുള്ള അബദ്ധം ഒന്നും പറ്റുന്നില്ലാന്.. ഇന്നത്തെ സമൂഹത്തിൽ ‘മനു’മാരുടെ എണ്ണം വളരെ കൂടുതലാണ്.. ”