പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള മകൾ അവന്തികയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. വീട്ടിലെ ഫർണിച്ചറെ കുറിച്ച് അവന്തിക ചോദിക്കുകയാണ്. അലമാരയും മറ്റ് ഫർണിച്ചറുമൊക്കെ എന്തുകൊണ്ടാണ് ഉണ്ടാക്കിയതെന്ന് അവന്തിക ചോദിക്കുന്നു. തടികൊണ്ടാണെന്ന് മകളുടെ ചോദ്യങ്ങൾക്ക് അമൃത സുരേഷ് മറുപടി പറയുന്നു.
പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ട് എന്തിനാണ് മനുഷ്യർ ഇങ്ങനെ ചെയ്യുന്നത് എന്ന് അവന്തിക ചോദിക്കുന്നു. ഒടുവിൽ അവന്തികയ്‍ക്ക് കരച്ചിൽ വരുകയും, പ്രകൃതിയെ ദ്രോഹിച്ച് ഒന്നും തനിക്ക് വേണ്ട എന്ന് അവന്തിക പറയുന്നു. പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണമെന്നും അവന്തിക ആവശ്യപ്പെടുന്നു. മരംമുറിക്കുന്നതുപോലുള്ള പ്രവർത്തികളിൽ നിന്ന് മനുഷ്യർ പിൻമാറണമെന്നാണ് അവന്തിക ആവശ്യപ്പെടുന്നു.
ഇതൊക്കെ കേൾക്കുമ്പോൾ ഞെട്ടലുണ്ടാക്കിയെങ്കിലും പുതുതലമുറ വളർന്നുവരുന്ന രീതിയിൽ സന്തോഷം ഉണ്ടെന്നാണ് അമൃത വീഡിയോക്ക് കാപ്ഷൻ നൽകിയത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്.
സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എ ജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.