സൗഹൃദങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണ് നടി ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല.
സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.
ഇപ്പോഴിതാ, മൃദുലയ്ക്കൊപ്പം മനോഹരമായ ഒരു നൃത്തവുമായി എത്തിയിരിക്കുകയാണ് ശില്പ. ‘പൂക്കൾ പൂക്കും..’ എന്നുതുടങ്ങുന്ന ഗാനത്തിനാണ് ശിൽപയും മൃദുലയും ചുവടുവയ്ക്കുന്നത്.
ഇരുവരും ചേർന്നു നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു നൃത്തം ചെയ്യുന്നതെന്ന് ശില്പ ബാല കുറിക്കുന്നു. യുട്യൂബ് ചാനലിലൂടെയാണ് നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുന്നത്.