തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് മാധവന്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കായ മാരയുടെ റിലീസിന് കാത്തിരിക്കുകയാണ് മാധവന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് മാധവന്‍. തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മാധവന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. മാധവന്‍ മദ്യപാനിയും മയക്കുമരുന്നിന് അടിമയായെന്നും കമന്റ് ചെയ്തയാള്‍ക്കാണ് താരം മറുപടി നല്‍കിയത്.
ഒരിക്കല്‍ നമ്മുടെ ഹൃദയം കീഴടക്കിയിരുന്നു മാഡി. എന്നാല്‍ ഇന്ന് മാധവന്‍ മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി തന്റെ കരിയറും ജീവിതവും ആരോഗ്യവും നശിപ്പിക്കുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു. ബോളിവുഡില്‍ അരങ്ങേറുമ്പോള്‍ ഒരു നല്ല ഫ്രഷ് ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ നോക്കൂ, ആ കണ്ണുകളും മുഖവും എല്ലാം പറയുന്നുണ്ട്. എന്നായിരുന്നു മാധവന്റെ ആരാധകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ കമന്റ്.
ഇതിന് മറുപടിയുമായി മാധവന്‍ എത്തുകയായിരുന്നു. ഇയാളുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു മാധവന്റെ മറുപടി. ഓ അപ്പോള്‍ അതാണ് നിങ്ങളുടെ രോഗനിര്‍ണയം. നിങ്ങളുടെ രോഗികളെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ക്ക് ചിലപ്പോളൊരു ഡോക്ടറുടെ സേവനം ആവശ്യം വരും എന്നായിരുന്നു മാധവന്‍ നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് മാധവന് കെെയ്യടിയുമായി എത്തിയിരിക്കുന്നത്.
Oh .. So that’s your diagnoses ? I am worried for YOUR patients. 😱😱😱😱. May be you need a Docs appointment. . https://t.co/YV7dNxxtew
— Ranganathan Madhavan (@ActorMadhavan) January 5, 2021