മടിയനായ ഒരു പട്ടിയെ വ്യായാമം ചെയ്യാൻ ട്രെഡ് മില്ലിൽ കയറ്റിയാൽ എങ്ങനെയുണ്ടാകും? വളരെ രസകരമായിരിക്കും അല്ലെ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അടച്ചിട്ട ട്രെഡ്മില്ലിൽ പട്ടിയെ കയറ്റി ട്രെഡ്മിൽ ഓണാക്കി വിട്ടു. എന്നാൽ ആദ്യം കുറച്ചു സമയം നടന്ന് മടുത്ത പട്ടി വളരെ ബുദ്ധിപൂർവ്വമായി പ്രവർത്തിക്കുകയാണുണ്ടായത്. ട്രെഡ്മില്ലിന്റെ അരികിൽ പ്രവർത്തിക്കാത്തിടത്ത് നിന്ന് മറുകാലു കൊണ്ട് ട്രെഡ്മില്ലിൽ വെറുതെ ഉരസിക്കളിക്കുകയാണ് ചെയ്യുന്നത്.
വളരെ ബുദ്ധിമാനായ പട്ടിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തു എന്ന് പറയേണ്ടതില്ലാല്ലോ. enez ozen എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പങ്കുവെച്ച് ചിത്രം വളരെ പെട്ടെന്ന് തന്നെയാണ് വൈറലായത്. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂർമ്മ ബുദ്ധിക്കാരനായ പട്ടിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Haftasonları spor yaptığım zaman ME. pic.twitter.com/fd7zxiRQkq
— Enez Özen (@enezozenreal) February 26, 2020