വളരെ ചെറിയ പ്രായം മുതൽ മലയാള സിനിമയിൽ സജീവമായ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നയൻതാര ചക്രവർത്തി. രണ്ടായിരത്തി ആറിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത കിലുക്കം കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻ താര ചക്രവർത്തി മലയാള സിനിമയിലേക്ക് കുട്ടിതാരമായി കടന്നു വരുന്നത്.
മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും നയൻതാര ചക്രവർത്തി ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി വേഷമിട്ട കു സേലൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ചക്രവർത്തി തമിഴ് ചലച്ചിത്ര ലോകത്തേക്ക് തന്റെ വരവറിയിക്കുന്നത്.
മറുപടി എന്ന റഹ്മാൻ ചിത്രത്തിലാണ് നയൻതാര ചക്രവർത്തി അവസാനമായി അഭിനയിച്ച ചിത്രം. മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, രജനികാന്ത് തിടങ്ങിയ നിരവധി സൂപർ സ്റ്റാറുകളുടെ മകളുടെ വേഷമെല്ലാം കൈകാര്യം ചെയ്ത താരമാണ് നയൻതാര ചക്രവർത്തി. പിന്നീട് പഠനത്തിൽ ശ്രെദ്ധ കൊടുക്കാനായി വെള്ളിത്തിരയിൽ നിന്ന് നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.
ഇപ്പോൾ കൊച്ചിയിലെ തേവര സാക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേ ഷൻ ജേർണിലിസം വിദ്യാർഥിയാണ് നയൻതാര. ബാലതാരം എന്ന ലേബൽ വിട്ട് നായികയാകാൻ ഒരുങ്ങുകയാണ് താരം. മോഡലിങ് രംഗത്ത് സജീവമായ നയൻതാര ചക്രവർത്തി പങ്കുവെക്കുന്ന ചിത്രങ്ങൾ ക്ക് വലിയ സ്വീകാരിത ലഭിക്കാറുണ്ട്.
താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മഞ്ഞ ഡ്രെസ്സിൽ അതി സുന്ദരിയായ നയൻതാരയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം പങ്കുവെച്ച കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.