മഞ്ജുഷ മരണത്തിലേക്ക്‌ യാത്രയായ അതേ സ്കൂട്ടറില്‍ പിതാവും യാത്രയായി..

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മഞ്ജുഷ മോഹന്റെ മരണം കേരളക്കരയെ കണ്ണീരിലാഴ്ത്തിയിരുന്നു. 2018ലായിരുന്നു മഞ്ജുഷ മോഹൻദാസ് സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടത്. എംസി റോഡിൽ താന്നി പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി ഇടിച്ചായിരുന്നു അപകടം.

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയായിരുന്നു മഞ്ജുഷ. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിച്ച പിതാവ് മോഹൻദാസിനേയും മരണം തേടിയെത്തി.

മോഹൻദാസ് സഞ്ചരിച്ച സ്കൂട്ടറിൽ ബൊലേറോ പിക്കപ്പ് വന്നിടിക്കുകയായിരുന്നു. സ്കൂട്ടർ പിടിച്ചതിനു ശേഷം വാഹനം നിർത്താതെ പോയെങ്കിലും പിന്നീട് അത് പിടികൂടി. പെരുമ്പാവൂർ പുല്ലുവഴിയിൽ ആണ് അപകടം നടന്നത്. 2009ലെ ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായി എത്തി ജനപ്രീതി നേടിയ ഗായികയായിരുന്നു മഞ്ജുഷ.

manjusha reality

സുഹൃത്തുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് മഞ്ജുഷയ്ക്ക് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന മഞ്ജുഷ ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഇരുപത്തിയാറാം വയസ്സിൽ ആയിരുന്നു മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗം.

Previous articleകെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിനെ രക്ഷിച്ചു ഡെലിവറി ബോയ്; വീഡിയോ
Next articleനാട്ടിലെ പൂവന്മാർക്കൊരു വിചാരമുണ്ട്; എല്ലാ പിടകളും അവന്റെയാണെന്ന്.! അതാണ്‌ നമ്മുടെ സംസ്കാരം…വൈറലായി കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here