ആരാധകരുടെ പ്രിയങ്കരിയാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്.
തിരുവനന്തപുരം സ്വദേശിയാണ് അമേയ. മോഡലിംഗ് രംഗത്തും വളരെ സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്.
ഗ്ലാമറസ്, മോഡേൺ, നാടൻ ഫോട്ടോഷൂട്ടുകൾ അമേയ നടത്താറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ഹോളിയോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് വൈറൽ.
‘എന്നും മങ്ങിയ കാഴ്ച്ചകളിൽ നിന്ന് മാറ്റം കിട്ടുന്ന ഒരു ദിവസം. വർണങ്ങളുടെ ദിവസം, വർണങ്ങളാൽ നിറയും ദിവസം ചുരുക്കി പറഞ്ഞാൽ ഒരു ഹോളിഡേ’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിറങ്ങൾക്കിടയിൽ കൂടുതൽ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10
Image.11
Image.12