ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് മുക്ത. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും നല്ല അവസരങ്ങൾ താരം ചെയ്തിരുന്നു. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണ തുടങ്ങി ഒട്ടനവധി മലയാളചലച്ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
2015 ലാണ് ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും നടി മുക്തയും വിവാഹിതരാകുന്നത്. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നു. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. താരപുത്രിയുടെ ജനനം മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.
താരം തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെവൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്. വിഡിയോയിൽ മകൾ കിയരയുടെ മുടിയുടെ രഹസ്യം പങ്കുവെക്കുകയാണ്. മുക്തയുടെ വാക്കുകളിലേക്ക്, കൺമണിയുടെ ഹെയർ കെയറിൽ ഏറ്റവും പ്രധാനപ്പെട്ടത് എണ്ണയാണ്. സ്വന്തമായി കാച്ചിയെടുത്ത എണ്ണയാണ് മകൾക്കു നൽകാറുള്ളത്.
മകളുടെ മുടിയ്ക്കു വേണ്ടി രാവിലെയും വൈകിട്ടും 20 മിനിട്ടു വീതം താൻ ചെലവിടാറുണ്ട്. നെല്ലിക്ക, നാരങ്ങ, ചുവന്നുള്ളി, കറിവേപ്പില, കറ്റാർവാഴ, ഉലുവ കുതിർത്തത്, പനിക്കൂർക്ക, വെള്ള പനിക്കൂർക്ക, മണത്തിനു വേണ്ടി കർപ്പൂരം എന്നിവ ചേർത്താണ് എണ്ണ കാച്ചുന്നത്. ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എണ്ണ തയാറാക്കാൻ സാധിക്കുള്ളു.
കയ്യിലുള്ള സാധനങ്ങൾ കൊണ്ടും എളുപ്പത്തിൽ എണ്ണ തയാറാക്കാനാകും.എന്തു ചെയ്താലും അതു നന്നാവണമെങ്കിൽ ഇഷ്ടത്തോടെ ചെയ്യണം. ഹെൽത്തി ഫുഡ്, കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവ മുടിയുടെ വളർച്ചയെ ബാധിക്കും. ഗുണമേന്മയുള്ള ഹെയർ പ്രൊഡക്ട്സിന്റെ ഉപയോഗവും ഉറപ്പു വരുത്തേണ്ടവയാണ്. ആകെ ഒരിക്കൽ മാത്രമാണ് മകളുടെ മുടി മുറിച്ചത്, അത് അവളുടെ ഒന്നാം വയസിലായിരുന്നു..
Youtube Video: