മകൾക്ക് സല്യൂട്ട് നൽകി അച്ഛൻ; കയ്യടി നൽകി സോഷ്യൽ മീഡിയ.!

സിനിമകളിൽ മാത്രമായിരിക്കും ഒരുപക്ഷെ നാം ഇത്തരം സംഭവങ്ങൾ കണ്ടിട്ടുണ്ടാകുക, എന്നാൽ ഇന്ന് നടന്നിരിക്കുകയാണ്. മകൾക്ക് സല്യൂട്ട് നല്‍കുന്ന അച്ഛൻ. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ചിത്രം. ഏതൊരച്ഛനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ. ആന്ധ്രാപ്രദേശിലാണ് സംഭവം നടക്കുന്നത്. എന്തെന്നാൽ പൊലീസായി ചാർജെടുത്ത മകളെയാണ് പൊലീസ് സർവീസില്‍ തന്നെയുള്ള അച്ഛൻ സല്യൂട്ട് ചെയ്യുന്നത്.

Eq0unIeU0AEkwR8

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ഇന്നലെ നടന്ന ഐജിഎൻഐഇ എന്ന ചടങ്ങിനിടെ അച്ഛൻ മകൾക്ക് സല്യൂട്ട് നൽകുന്നത്. സർക്കിൾ ഇൻസ്പെക്ർ ശ്യാം സുന്ദർ മകൾ ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി പ്രശാന്തിനെയാണ് സല്യൂട്ട് ചെയ്യുന്നത്. തന്റെ ഈ പദവിയെപറ്റിയും ജോലിയോടുള്ള തന്റെ പ്രചോദനത്തെപറ്റിയും പറയുകയാണ് ജെസ്സി. അച്ഛനെ കണ്ടാണ് മകൾ വളർന്നത്. അതുകൊണ്ട് അച്ഛനെപോലെ നല്ലൊരു പോലീസ് ആകാനാണ് ആഗ്രഹം.

ജെസ്സിയുടെ വാക്കുകൾ ഇങ്ങനെ, സല്യൂട്ട് ചെയ്യുന്നതിനെ പല തവണകളായി ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛൻ സല്യൂട്ട് ചെയ്താൽ തിരിച്ച് സല്യൂട്ട് ചെയ്യാറുണ്. അച്ഛനാണ് തന്റെ പ്രചോദനം. അച്ഛൻ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഡിപ്പാര്‍ട്ട്മെന്റ് തിരഞ്ഞെടുക്കാൻ കാരണം തന്നെ അച്ഛനാണ്. അതുകൊണ്ടുതന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ഞാൻ.

Previous articleഅമ്മയുടെ മുന്നിലിട്ട് ബലാ- ല്‍സംഗം ചെയ്യത് കൊല്ല- പ്പെട്ട മലയാള നടി
Next articleമര്യാദയ്ക്ക് അടങ്ങി ഇരുന്നോ; പേടിപ്പിക്കാൻ എനിക്കും അറിയാം!

LEAVE A REPLY

Please enter your comment!
Please enter your name here