മകൾക്ക് വേണ്ടി വാടക ഗർഭധാരണം നടത്തി 51 കാരി അമ്മ

അമേരിക്കയിലെ ഇലിനോയിസ് എന്ന സ്ഥലത്താണ് എല്ലാവരെയും അതിശയിപ്പിക്കുന്ന സംഭവം ഉണ്ടായത്. ജൂലിയറ്റേ ലോക്വുഡും ആരൊണും 2016 ലാണ് വിവാഹിതരാകുന്നത്. കാത്തിരുന്നു നാളുകൾ പോയിട്ടും കുട്ടികൾ എന്ന ഭാഗ്യം ഇവർക്കുണ്ടായില്ല. അവസാനം ഡോക്ടറുടെ നിർദ്ദേശപ്രകാരണമാണ് വാടക ഗർഭധാരണം എന്ന വഴി മുന്നിൽ വന്നത്. ആരാകും ഇതിന് തയ്യാറാകുക എന്നതായി അടുത്ത ചോദ്യം.

54

മകൾക്ക് വേണ്ടി മുന്നോട്ട് വരികയായിരുന്നു ഈ അമ്മ. ജൂലി ലവിങ് എന്ന അമ്മയാണ് മകൾക്കും മരുമകനും വേണ്ടി തന്റെ ഗർഭപാത്രം വാടകയ്ക്ക് നൽകിയത്. വാർദ്ധക്യം പോലും കണക്കിലെടുക്കാതെയാണ് ഇവർ ഇതിന് തയ്യാറായത്. 51 വയസാണ് ഇവരുടെ പ്രായം.തനിക്കു വേണ്ടിയാണ് അമ്മ എല്ലാം ചെയ്തതെന്നും ആ വേദന അടുത്തറിഞ്ഞെന്നും ജൂലിയറ്റെ പറയുന്നു.

dfs

പ്രതീക്ഷിച്ചതിലും 10 ദിവസം മുൻപായിരുന്നു കുഞ്ഞിന്റെ ജനനം. ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഏറെ വൈകാരികമായ ദിവസമായിരുന്നു അതെന്നും സന്തോഷവും കണ്ണീരും ഒന്നിച്ചു വന്ന മൂ‌ഹൂർത്തങ്ങളായിരുന്നുവെന്നും ജൂലിയറ്റെ കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നത്. ഫോട്ടോസും പോസ്റ്റ്‌ ചെയ്യാറുണ്ട്. നിരവധി പേരാണ് ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നത്.

rj
87563
Previous articleജീവിതം ഇപ്പോ മുട്ടയുടെ പൊറത്തെ വെള്ളനിറം പോലെ പിന്നേം വെട്ടം വെച്ചു തുടങ്ങിയിട്ടൊണ്ട്.!
Next articleനിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ! ദീപാവലി സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി ഭാവന..

LEAVE A REPLY

Please enter your comment!
Please enter your name here