മകൾക്കൊപ്പം പാർക്കിൽ കളിച്ചുല്ലസിച്ച് ദിവ്യ ഉണ്ണി; കുട്ടിത്തം മാറിയിട്ടില്ലെന്ന് ആരാധകർ.! വീഡിയോ പങ്കുവെച്ചു താരം

286952401 549380913500589 6751749664249879176 n

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.

വിവിധ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

277635313 720287955645638 3629022385467173570 n

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു. എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്. 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.

താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. മകൾ ഐശ്വര്യയോടൊപ്പം പാർക്കിൽ കളിക്കുന്ന പുതിയ വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. “നമ്മൾ എത്ര അറിവ് നേടിയാലും സ്വതന്ത്രരായാലും നമ്മുടെ മനസ്സിലെ പഴയ കളിസ്ഥലം നമ്മൾ മറക്കില്ല.” വിഡിയോ പങ്കുവെച്ച് ദിവ്യ കുറിച്ചു.

292925470 597711628369075 864883485165624321 n
Previous article‘ബെഡിൽ നിന്നുള്ള ഫോട്ടോഷൂട്ട്; ക്യൂട്ട്നെസ് എന്നൊക്ക പറഞ്ഞാൽ ഇതാണ് യെന്നു ആരാധകർ.!! ഫോട്ടോസ് പങ്കുവെച്ച് അന്ന ബെൻ
Next articleആ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് എന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയത്; അവര്‍ക്ക് എന്നോട് ദേഷ്യം തോന്നാനുള്ള കാരണം പുറത്ത് പറയാന്‍ കൊള്ളില്ല.! ഗീത

LEAVE A REPLY

Please enter your comment!
Please enter your name here