മകൾക്കൊപ്പം പാട്ട് ആസ്വദിച്ചും പാടിയും പഠിപ്പിച്ചും ജോജു ജോർജ്; ക്യൂട്ട് വീഡിയോ

സിനിമയെ കണ്ടും അറിഞ്ഞും സ്നേഹിച്ചും മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് ജോജു ജോർജ്. വെള്ളിത്തിരയ്ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമാണ് ജോജു. അതുകൊണ്ടുതന്നെ സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ താരത്തിന്റെ കുടുംബ വിശേഷങ്ങളും അറിയാനും കേൾക്കാനുമൊക്കെ ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജോജുവും മകൾ പാത്തുവും ചേർന്ന് പാടുന്ന പാട്ട്.

1991–ല്‍‍ പുറത്തിറങ്ങിയ ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ ‘ആലാപനം തേടും തായ്മനം’ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ജോജുവിന്റെ അരികിലിരുന്ന് മകൾ ആലപിക്കുന്നത്. ഇടയ്ക്ക് മകൾക്ക് പാട്ടിന്റെ വരികൾ പാടികൊടുക്കുകയും പിന്നീട് ഇരുവരും ചേർന്ന് പാടുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്. ‘മൈ പാത്തു, ശ്രുതിയിടുമൊരു പെൺമനം’ എന്ന അടിക്കുറിപ്പോടെയാണ് ജോജു മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

😍Sruthyidum oru penmanam 😍

A post shared by JOJU (@joju_george) on

മുമ്പ് പലതവണ ജോജുവിന്റെ മക്കള്‍ പാട്ടുപാടി അതിശയിപ്പിച്ചിട്ടുമുണ്ട്. ‘പൂമുത്തോളെ’ എന്ന ഗാനവും ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം..’ എന്ന ഗാനവുമൊക്കെ അത്തരത്തിൽ പാടി ഏറെ ശ്രദ്ധ നേടിയിരുന്നു.

Previous articleചാക്കോച്ചൻ്റെ കിടിലൻ വര്‍ക്കൗട്ട് വീഡിയോ;
Next articleവൈറല്‍ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി മീനാക്ഷിയും ശ്രേയയും..! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here