നിരവധി നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ച മലയാള സിനിമയുടെ പ്രിയ താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.
മക്കളോടൊപ്പം ഗോവയിൽ അവധി ആഘോഷിക്കുകയാണ് പൂർണിമ. അമ്മയും മക്കളും സുന്ദരിയായാണ് ചിത്രങ്ങളിൽ. അവധിദിനങ്ങൾ പൂർണിമ ഗോവയിൽ ചിലവഴിക്കുകയാണ്. പുതുവർഷം ആഘോഷിക്കുകയാണ് ഗോവയിൽ. നേരത്തെ തിരമാലകളിൽ കളിച്ച് ഉല്ലസിക്കുന്ന പൂർണിമയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ കൂടെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്. നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
PHOTOS
PHOTOS
PHOTOS
PHOTOS
PHOTOS