‘മകള്‍ ജനിച്ച ശേഷം ഞാന്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയില്ല; എന്തിനാണ് ഇതിനെ കൊണ്ടു നടക്കുന്നത്, വെറുതേ കാശ് കളയാന്‍ എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്.!! സിന്ധു മനുവര്‍മ

283509397 534806261557718 8092421418168261031 n

സാന്ത്വനം എന്ന സീരിയലില്‍ ഇപ്പോള്‍ പുതിയ ഒരു അമ്മ കൂടെ വന്നിട്ടുണ്ട്, കണ്ണന്റെ പെയര്‍ ആയി അഭിനയിക്കുന്ന അച്ചുവിന്റെ (മഞ്ജു മാര്‍ട്ടിന്‍) അമ്മയായി എത്തുന്ന നടി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള സിന്ധു, നടന്‍ മനു വര്‍മയുടെ ഭാര്യയാണ്. ബാലതാരമായി സിനിമയിലെത്തിയ താരം വിവാഹത്തിന് ശേഷം മനപൂര്‍വ്വം ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നിന്നു. സിനിമയിലേക്ക് ഒന്ന് മടങ്ങി വരിക പോലും ചെയ്തില്ല. പിന്നീട് സീരിയലുകളിലൂടെ തിരിച്ചെത്തി. ഇപ്പോള്‍ അമ്മ മകള്‍ ഉള്‍പ്പടെയുള്ള സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.

അഭിനത്തില്‍ നിന്നും വിട്ടു നിന്ന ആ സമയത്ത് തന്റെ ജീവിതത്തില്‍ നടന്ന ആ ട്രാജടിയെ കുറിച്ച് സിന്ധു മനസ്സ് തുറന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയതായിരുന്നു സിന്ധു. ബാലതാരമായി അഭിനയിച്ചു തുടങ്ങിയതാണ് സിന്ധു. തലയണ മന്ത്രത്തില്‍ ഉള്‍പ്പടെ പല സിനിമകളിലും അഭിനയിച്ചു. വിവാഹ ശേഷം മനു വര്‍മ്മ പറഞ്ഞിട്ടല്ല, അഭിനയം നിര്‍ത്തിയത് സിന്ധുവിന്റെ സ്വന്തം തീരുമാനം ആയിരുന്നു എന്ന് മനു വര്‍മ പറയുന്നു. പിന്നീട് തിരിച്ച് വരാന്‍ വേണ്ടി നിര്‍ബന്ധിച്ചതും താന്‍ തന്നെയാണ് എന്ന് മനുവും സിന്ധുവു വ്യക്തമാക്കി. അതിനൊരു കാരണം ഉണ്ട്.

283515017 1981479328702412 1242243836618339037 n

സിന്ധുവിന്റെയും മനുവിന്റെയും ഇളയ മകള്‍ ഗൗരി ജനിച്ച സമയത്ത് ചെറി അസാധാരണത്വം ഉണ്ടായിരുന്നു. തലച്ചോറിയില്‍ കുറച്ച് ഫ്‌ളൂയ്ഡ് ശേഖരണം വന്നു. രണ്ട് ശസ്ത്രക്രിയ നടത്തി. അവളുടെ ജനന ശേഷമാണ് ജീവിതത്തില്‍ താളപ്പിഴ വന്ന് തുടങ്ങിയത്. അതുവരെ സന്തോഷകരമായ സാധാരണ ജീവിതമായിരുന്നു. പെട്ടന്ന് മകള്‍ ഇങ്ങനെയാണ് എന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നു പോയി. മകള്‍ ഇപ്പോഴും ബെഡ്ഡിലും വീല്‍ ചെയറിലും തന്നെയാണ്. 14 വയസ്സ് ആയി. സംസാരിക്കുകയൊന്നും ഇല്ല. ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലായിടത്തും കൊണ്ടുപോയി അവളെ ചികിത്സിച്ചു. ഇപ്പോഴും തുടരുന്നു.

ഒരു ദിവസം അവള്‍ക്ക് വേണ്ടി മാത്രം 1500 രൂപ വരെ വേണം. മകളുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് ഞങ്ങളുടെ പ്രതീക്ഷ. മകള്‍ ജനിച്ച് നാല് വര്‍ഷത്തോളും സിന്ധു പുറത്തേക്ക് ഇറങ്ങിയിട്ട് പോലും ഇല്ല. രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞത് കാരണം ഇന്‍ഫെക്ഷന്‍ ആകുമോ എന്ന പേടിയായിരുന്നു. ചികിത്സയ്ക്ക് ആയി മകളെയും കൊണ്ട് എല്ലായിടത്തും പോകും. അതല്ലാതെ മറ്റൊരു ലോകം എനിക്കില്ല. കുഞ്ഞ് ജനിക്കുന്നത് വരെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടന്ന് സയലന്റ് ആയപ്പോള്‍ അച്ഛനമ്മമാര്‍ക്കും മനുവിനും വിഷമം തോന്നി. കടുത്ത ഡിപ്രഷനിലൂടെയാണ് ആ സമയങ്ങളില്‍ സിന്ധു കടന്ന് പോയത്.

239764736 1015245612349653 1718100442466351799 n

ആള്‍ക്കാരെ കാണാന്‍ പോലും പേടിയായിരുന്നു. മറ്റുള്ളവരുടെ സംസാരവും വേദനിപ്പിച്ചു. അതില്‍ നിന്ന് എല്ലാം ഒരു മാറ്റം വരുത്താന്‍ വേണ്ടിയാണ് മനു ഏട്ടനും അച്ഛനും നിര്‍ബന്ധിച്ചത്. സിന്ധുവിന്റെ ഡിപ്രഷനും മാറണം, അതിനൊപ്പം വരുമാനവും വേണം. ആ സാഹചര്യത്തിലാണ് വീണ്ടും അഭിനയത്തിലേക്ക് വരുന്നത്.എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതേ കാശ് കളയുന്നത്.

ഇത് നേരെയാവുകയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുമായിരുന്നു. മകള്‍ കൈക്കുഞ്ഞ് ആയിരുന്ന സമയത്ത് അവളെയും എടുത്ത് ചില ഫങ്ഷന് ഒക്കെ പോയിരുന്നു. അപ്പോള്‍ ചിലര്‍ പറയും, കുറച്ച് കൂടെ കഴിഞ്ഞാല്‍ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാന്‍ തീരെ സാധിയ്ക്കില്ലല്ലോ. പെണ്‍കുട്ടിയല്ലേ, എടുത്ത് നടക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചവരുണ്ട്- സിന്ധു പറഞ്ഞു.

290290953 1455420271537410 3190005101728379067 n
Previous article‘നീ ഒറ്റമോളാണെന്ന് എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ.?’ – സഹോദരിയെ വിഷമിപ്പിച്ച അനുഭവം പങ്കുവെച്ച് മിയ.!!
Next articleസെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here