മകളെ താലോലിക്കുന്ന ശ്രീനിഷിന്റെ വീഡിയോ; ആദ്യമായി ആണ് കുട്ടിയുടെ വീഡിയോ പുറത്ത് വിടുന്നത്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതി ആണ് പേർലിഷ്. മറ്റു താരങ്ങളെ പോലെയല്ല ഇവർ. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയുള്ള സ്നേഹമാണ് മലയാളികൾക്ക് ഇവരോട്. ഇവരുടെ സൗഹൃദവും പ്രണയവും വിവാഹവും എല്ലാം മലയാളികൾ അടുത്തറിഞ്ഞിട്ടുള്ളതാണ്.

മലയാള സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമായിരുന്നു ശ്രീനിഷ് എങ്കിൽ നിഷ്കളങ്കവും നർമ്മവും നിറഞ്ഞ അവതരണത്തിലൂടെ പ്രേക്ഷകരുടെ സ്വന്തമായി മാറിയ താരമായിരുന്നു പേളി മാണി. അവതരണത്തിനു പുറമേ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുള്ള പേളി അങ്ങ് ബോളിവുഡ് സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പേര്ളിയും ശ്രീനിഷും. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. “അവസ്ഥ” എന്ന ഇവരുടെ വെബ്സീരീസും “ചെല്ല കുട്ടിയെ”ന്ന ആൽബം സോങ് എല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു പേർളി ഗർഭിണിയാണെന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗർഭിണിയായ പേർലിയുടെ വിശേഷങ്ങളും ബേബിഷവർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 21ന് പേർളി ഒരു പെൺകുഞ്ഞിനു ജൻമം നൽകി. ഈ സന്തോഷവാർത്ത ശ്രീനിഷ് ആണ് ആദ്യം ആരാധകരുമായി പങ്കുവച്ചത്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ പേളിഷിന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതു മനസ്സിലാക്കിയ പേർളി എതിർപ്പുകൾ മറികടന്ന് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലെ തന്റെ കുടുംബവുമായി പങ്കുവെക്കുകയായിരുന്നു. ഇപ്പോഴിതാ മകളെ താലോലിക്കുന്ന ശ്രീനിഷിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ശ്രീനിഷ് തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി വീഡിയോ പങ്കുവെച്ചത്.

Previous article‘പൊന്‍വീണേ എന്നുള്ളില്‍; പൃഥ്വിരാജിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റ്..വീഡിയോ
Next articleപോലീസ് പിടിക്കുന്നത് ചിലപ്പോഴൊക്കെ നല്ല കാര്യത്തിനാണ്; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here