മകളുടെ വിവാഹത്തിന് കാറിൽ ചാണകംപൂശി അച്ഛൻ; വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു വൈറലാകുന്നത് മകളുടെ വിവാഹത്തിന് കാറിൽ ചാണകംപൂശിയ ഡോക്ടർ ആയ ഒരു അച്ഛന്റെ വാർത്തയാണ്. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദലാണ് തന്റെ ഇന്നോവയിൽ ചാണകം പൂശിയത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ചാണകം കാൻസർ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തും. കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാൾ പറയുന്നു.” ഇത് പ്രചരിപ്പിക്കാൻ കൂടിയാണ് വിവാഹക്കാറിൽ ചാണകം പൂശിയതയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒന്നും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകൂയെന്നും പറയുന്നു. കൂടാതെ വാഹനത്തിന്റ പുറത്ത് ചാണകം പൂശിയാൽ അകത്തെ താപനിലയും എസിയുടെ ഉപയോഗവും കുറയുമെന്നും മൊബൈൽ റേഡിയേഷൻ കുറയ്ക്കുമെന്നും നവ്നാഥ് പറയുന്നു.

നേരത്തെ വാഹനത്തിലെ ചൂട് കുറയ്ക്കുന്നതിനായി എസ്‍യുവിയിൽ ചാണകം പൂശി ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടർ നവ്നാഥ് പറയുന്നു. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleനിങ്ങൾ സ്റ്റാർ ആകുക തന്നെ ചെയ്യും; അന്ന് ഈ ഫോട്ടോ പോസ്റ്റ് ചെയ്യാലോ; വൈറൽ കുറിപ്പ്
Next articleകഞ്ചാവു പിള്ളേരാ ഇങ്ങനൊക്കെ നടക്കുന്നത്; തന്റെ മകനെ കുറിച്ച് അമ്മ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here