വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരമാണ് മുക്ത. മലയാളത്തിലേതെന്ന പോലെ തമിഴിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരം കൂടിയാണ്. തമിഴ് സീരിയൽ രംഗത്തും അതുപോലെ തന്നെയാണ്. ഭാനു എന്ന പേരിലാണ് മുക്ത തമിഴകത്ത് അറിയപ്പെട്ടത്. കൂടത്തായി എന്ന സീരിയലിന്റെ തിരക്കുകളിലായിരുന്നു പോയ വർഷത്തിന്റെ അവസാന പകുതിയിൽ മുക്ത.
മുക്തയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്. ഇതിൽ വില്ലത്തിയായ നായികയുടെ വേഷമായിരുന്നു മുക്ത കൈകാര്യം ചെയ്തത്. ഇതിന് ഒട്ടേറെ പ്രതികരണം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബവിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ മുക്ത പങ്കുവെയ്ക്കാറുണ്ട്.
അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, മുക്തയുടെയും മകളുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, അതി സുന്ദരി ആയിട്ടാണ് മുക്ത ഈ തവണ എത്തിയിരിക്കുന്നത്, മകൾ അതിനേക്കാൾ സുന്ദരി, നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, വിഷു ദിനത്തിലാണ് മുക്ത കേരള തനിമയിൽ ഉള്ള തന്റെയും മകളുടെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Image.1
Image.2
Image.3
Image.4
Image.5
Image.6
Image.7
Image.8
Image.9
Image.10
Image.11
Image.12