മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബാലനടനായി എത്തിയ വിഷ്ണു അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍, നിത്യഹരിതനായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. അഭിനേതാവായും തിരക്കഥാകൃത്തായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിയ്ക്കുന്നു.
2020 ഫെബ്രുവരി 2- ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഐശ്വര്യയെ വിവാഹം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമയ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ ജന്മദിനാഘോഷ ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാംവഴി പങ്കു വെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു മകൻ മാധവിന്റെ ഒന്നാം പിറന്നാൾ. ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി ഷെയർ ചെയ്തിരിക്കുന്നത്. ചിത്രശാല വെഡിങ് ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. നിരവധി പേരാണ് മകന് ആശംസകൾ നേർന്നത്.