‘ഭർത്താവ് എന്നെ വിറ്റ് ജീവിക്കുകയാണോ? കയറൂരി വിട്ടിരിക്കുകയാണോ എന്നൊക്കെയാണ് ചോദ്യങ്ങൾ.!’ ലിപ് ലോക്ക് രംഗങ്ങളെ വിമർശിക്കുന്നവർക്ക് ദുർഗ കൃഷ്ണ നൽകിയ മറുപടി.!

226848968 989600748560074 6426623181338373811 n

കുടുക്ക് 2025 ലെ ലിപ് ലോക്ക് രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. ഗാനരംഗം പുറത്തുവന്നപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച ചൂടന്‍ രംഗങ്ങളെക്കുറിച്ചായിരുന്നു. നായകനായ കൃഷ്ണശങ്കറിനെയോ സംവിധായകനെയോ വിമര്‍ശിക്കുന്നതിന് പകരമായി നായികയായ ദുര്‍ഗ കൃഷ്ണയായിരുന്നു വിമര്‍ശിക്കപ്പെട്ടത്. ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനെയും കുടുംബാംഗങ്ങളേയുമെല്ലാം ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇഷ്ടമുള്ള കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കാന്‍ ഒരു നായകനുള്ള സ്വാതന്ത്ര്യം തനിക്കും കിട്ടണമെന്ന് ദുര്‍ഗ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം സൈബര്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. തന്റെ പേര് യൂട്യൂബില്‍ അടിച്ച് നോക്കിയാല്‍ ഉടലിലേയും കുടുക്കിലേയും ഇന്റിമേറ്റ് രംഗങ്ങളാണ്. സിനിമയില്‍ ഞാന്‍ ചുംബിക്കുന്നത് വായുവിലല്ല. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

280610798 309370001364560 5929913075120984227 n

വായുവിലല്ല ഞാന്‍ ചുംബിക്കുന്നത്. എന്റെ ഓപ്പോസിറ്റ് മറ്റൊരു അഭിനേതാവുണ്ട്. പുരുഷനായത് കൊണ്ട് മാത്രം അവര്‍ക്കെതിരെ ആരും ഒന്നും പറയുന്നില്ല. അവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം എനിക്കും കിട്ടണമെന്നും ദുര്‍ഗ പറയുന്നു. മണിരത്‌നം സാറിന്റെ സിനിമയാണ് എന്റെ സിനിമ. ഒരു ലിപ് ലോക്ക് ഉണ്ടെന്ന് കരുതി അത്തരമൊരു അവസരം വന്നാല്‍ അതുപേക്ഷിക്കണമെന്നുണ്ടോ, ലിപ് ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ സ്റ്റണ്ട് രംഗങ്ങളും ചെയ്തിട്ടുണ്ട്.

അതേക്കുറിച്ചൊന്നും ആരും പറയില്ല. അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അങ്ങനെയുള്ള കാര്യമല്ല. കുടുംബാംഗങ്ങള്‍ക്ക് നേരെയും പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ, എന്നെ വിറ്റ് ജീവിക്കുകയാണോയെന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങള്‍.

egrsadfx

എല്ലാത്തിലും പിന്തുണയുമായി ഭര്‍ത്താവ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്‌നങ്ങളൊന്നുമില്ല. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ തുടരുമ്പോള്‍ ഇനി അഭിനയിക്കേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ കരിയറും സ്വപ്‌നവും ഇല്ലാതെയാവും. നയന്‍താരയുടെ വിവാഹചിത്രത്തിന് താഴെ വന്ന വിമര്‍ശനങ്ങള്‍ കണ്ടതല്ലേ, ഒരു പുരുഷനാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ആശംസകളായിരിക്കും. സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളാണ് കൂടുതലും കാണാറുള്ളത്. ഞങ്ങള്‍ക്കും സ്വപ്‌നങ്ങളുണ്ട്, അവയെ ചോദ്യം ചെയ്യുന്നത് തുടര്‍ന്നാല്‍ അതിനെതിരെ പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു ദുര്‍ഗ പറഞ്ഞത്.

Previous articleമകൾ കിയാരയുടെ മുടിയുടെ രഹസ്യം വെളിപ്പെടുത്തി മുക്ത; വീഡിയോ പങ്കുവെച്ചു താരം
Next article‘പട്ടിയെ പോലെ നടക്കുന്ന മനുഷ്യന്‍;’ സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here