സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. ബിഗ് ബോസിലും വീണ മത്സരിച്ചിരുന്നു. അതിനിടയിലായിരുന്നു താരം തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. കണ്ണേട്ടനേയും അമ്പോറ്റിയേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഇടയ്ക്ക് വികാരഭരിതയായിരുന്നു വീണ. വീണയും ഭര്‍ത്താവും വേര്‍പിരിയലിന്റെ വക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെയായി പ്രചരിച്ചത്. സോഷ്യല്‍മീഡിയയിലൂടെ വിവാഹമോചന വാര്‍ത്തകള്‍ വൈറലായപ്പോഴും വീണയോ ഭര്‍ത്താവോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടിയിലെത്തിയപ്പോള്‍ അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് വീണ. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സ്ത്രീധനത്തെക്കുറിച്ച് പോസ്റ്റിട്ടപ്പോള്‍ പൊങ്കാല കിട്ടിയിരുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ പൊങ്കാലയാണ് കഴിഞ്ഞ കുറച്ച് കാലമായി. എന്നെ പറഞ്ഞാല്‍ ഞാന്‍ ഓക്കെയാണ്. വീട്ടിലുള്ളവരേയും എന്റെ മോനേയും കുറിച്ച് പറഞ്ഞാല്‍ അതെനിക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു വീണ പറഞ്ഞത്.
കുടുംബത്തെക്കുറിച്ച് പറഞ്ഞവരെ നിയമപരമായി നേരിട്ടത് അതുകൊണ്ടാണ്. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അതിര് കടന്നപ്പോഴായിരുന്നു വീണ നിയമപരമായി നീങ്ങിയത്. വീണ നായര്‍ വിവാഹമോചിതയായെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടിരുന്നു. ദേഷ്യമാണെങ്കില്‍ ദേഷ്യമായിരിക്കും. സ്‌നേഹമാണെങ്കില്‍ സ്‌നേഹമെന്ന് വീണ മറുപടി പറഞ്ഞപ്പോള്‍ കഴിയുമെങ്കില്‍ നിങ്ങളൊന്നിച്ച് പോവുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്.
ഇതാദ്യമായാണ് താരം വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എല്ലായ്‌പ്പോഴും സന്തോഷമാണെന്ന ക്യാപ്ഷനൊപ്പമായി പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. നെറ്റിയില്‍ സിന്ദൂരവും താലിയുമണിഞ്ഞുള്ള വീഡിയോയായിരുന്നു. ഡിവോഴ്‌സ് വാര്‍ത്തയോട് പരോക്ഷമായി പ്രതികരിച്ചതാണ് താരമെന്നായിരുന്നു അപ്പോഴത്തെ വിലയിരുത്തലുകള്‍.
ഡിവോഴ്‌സ് വാര്‍ത്ത ശരിയാണോയെന്ന് കമന്റുകളിലൂടെ കുറേപേര്‍ ചോദിച്ചെങ്കിലും വീണ പ്രതികരിച്ചിരുന്നില്ല. മകനെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ചിരിക്കുകയാണ്, ബിഗ് ബോസിന് ശേഷമായാണ് വീണയ്ക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. വീണയുടെ ഭര്‍ത്താവായ ആര്‍ജെ അമന്‍ ഫേസ്ബുക്കില്‍ നിന്നും വീണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും, ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളൊന്നുമില്ലെന്നുമുള്ള കണ്ടെത്തലുകളുമുണ്ടായിരുന്നു.
വീണയുടെ അടുത്ത സുഹൃത്താണ് ആര്യ. ബിഗ് ബോസിലും ഇരുവരും ഒന്നിച്ചായിരുന്നു. ഗെയിമിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. വീണ പുറത്ത് പോയപ്പോള്‍ വല്ലാതെ സങ്കടപ്പെട്ടിരുന്നു ആര്യ. ആര്യയുടെ സഹോദരിയുടെ വിവാഹത്തില്‍ വീണ പങ്കെടുത്തില്ലെന്നും, ഇരുവരും അടിച്ച് പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ശെടാ, ഇതെപ്പോള്‍ സംഭവിച്ചു, ഞാനറിഞ്ഞില്ലല്ലോയെന്നായിരുന്നു ആര്യ പ്രതികരിച്ചത്.