ഭർത്താവിന്റെ പിറന്നാൾ റിസോർട്ടിൽ വെച്ചു ആഘോഷിച്ച് നടി ശരണ്യ ആനന്ദ്; വീഡിയോ പങ്കുവെച്ചു താരം..

280153294 279704354281500 3249985110099959626 n

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയയിലൂടെ പ്രേക്ഷർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു. ശരണ്യ ആകാശഗംഗ 2, മാമാങ്കം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടി. ഫാഷന്‍ ഡിസൈനർ, കൊറിയോഗ്രാഫർ മോഡൽ എന്നീ നിലകളിലും താരം ഏറെ ശ്രദ്ധേയമാണ്.

283373441 2831624607129975 7139319408494638974 n

കുടുംബവിളക്കിലെ അഭിനയം കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചെടുക്കാൻ ശരണ്യക്ക് സാധിച്ചു. അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് പരമ്പരയില് എത്തിച്ചേര്‍ന്നത്, വില്ലത്തി കഥാപാത്രമാണ് വേദിക. 2020-ലായിരുന്നു ശരണ്യ വിവാഹിതയായത്. മനേഷ് രാജൻ നായർ എന്ന ബിസിനസുകാരനാണ് താരത്തിന്റെ ഭർത്താവ്. ഇവരുടെ ഫോട്ടോസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

292411841 580649176836777 4342402073155639199 n

ഇപ്പോഴിതാ വൈറൽ ആകുന്നത് ശരണ്യ പങ്കുവെച്ച വീഡിയോ ആണ്. ഭർത്താവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു റിസോർട്ടിൽ അടിപൊളിക്കുന്നതിന്റെ വീഡിയോ ശരണ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പൂവാറിലെ ഈസ്റ്ററി സരോവർ പോർട്ടിക്കോ എന്ന റിസോർട്ടിലാണ് ഇരുവരും ജന്മദിന ആഘോഷിക്കുന്നത്. എന്റെ രാജാവിന് ജന്മദിനം ആശംസിച്ച് ഫാൻസിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

swrhfn
Previous articleഫ്ലോറൽ അനാർക്കലിയിൽ സുന്ദരിയായി മീനാക്ഷി ദിലീപ്; ഫോട്ടോസ് കാണാം!!
Next articleപെരുന്നാൾ കൈ നീട്ടം കൊണ്ട്, ബ്ലസ്‌ലി sos ചിൽഡ്രൻ വില്ലേജിലെ രണ്ട് കുട്ടികളെ സ്പോൺസർ ചെയ്തു; വീഡിയോ പങ്കുവെച്ചു താരം…

LEAVE A REPLY

Please enter your comment!
Please enter your name here