ഭർത്താവിന്റെ അവസാന വാക്കുകൾ നിറവേറ്റി ജ്യോതി; സല്യൂട്ട്

കശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യ വരിച്ചതാണ് നായിക് ദീപക് നൈൻവാൾ. മരണക്കിടക്കയിൽ പോലും രാജ്യത്തോടുള്ള സ്നേഹം മാത്രമായിരുന്നു ദീപകിന്റെ വാക്കുകളിൽ. മാതാപിതാക്കളെയും ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ധീര ജവാൻ ദീപക് അവസാനമായി തന്റെ പ്രിയ പത്നിയോട് പറഞ്ഞ വാക്കുകൾ, ‘ഞാൻ ഇല്ലാതായാലും നീ സൈന്യത്തിൽ ചേരണം’ എന്നായിരുന്നു.

ദീപക് വിട്ട് പിരിഞ്ഞ് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ഭർത്താവിന്റെ അവസാന ആഗ്രഹവും സഫലമായതിന്റെ സന്തോഷത്തിലാണ് ജ്യോതി. മൂന്ന് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി കരസേനയിൽ ലഫ്റ്റനന്റ് കമ്മീഷൻഡ് ഓഫീസർ പദവിയിലാണ് ജ്യോതി എത്തിയിരിക്കുന്നത്.

ചെന്നൈയിലെ പരിശീലന അക്കാദമിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച പരിശീലനം പൂർത്തിയാക്കിയ ജ്യോതിയുടെ പാസിങ് ഔട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയ്‌ക്കൊപ്പം മക്കളായ ലാവണ്യവും റെയ്നാഷും സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവർന്നത്.

rwhe

2018 മെയ് മാസത്തിലാണ് ദീപക് രാജ്യത്തോടും ലോകത്തോടും വിടപറയുന്നത്. ഭർത്താവിന്റെ മരണശേഷം ആകെ തളർന്നുപോയ ജ്യോതി പക്ഷെ ഭർത്താവിന്റെ അവസാന ആഗ്രഹവും പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. വർഷങ്ങൾക്ക് ശേഷം ദീപകിന്റെ ആഗ്രഹം സഫലമാക്കിയ ജ്യോതിയ്ക്ക് മുന്നിൽ സല്യൂട്ട് അടിക്കുകയാണ് ഇന്ത്യൻ ജനത.

Previous articleലോട്ടറി നറുക്കെടുപ്പിൽ 10 കോടി നേടിയെന്നറിഞ്ഞപ്പോഴുള്ള യുവാവിന്റെ പ്രതികരണം; വീഡിയോ വൈറൽ
Next articleമനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളുള്ള ഒരു ദ്വീപ്; വീഡിയോ കാണാം…

LEAVE A REPLY

Please enter your comment!
Please enter your name here