വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് ഭാമ. കഴിഞ്ഞ ജനുവരിയിലായിരുന്നു നടി ഭാമയും അരുണും തമ്മിലുള്ള വിവാഹം. താരത്തിന്റെ വിവാഹത്തിന്റെയും റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
മാർച്ച് 12നാണ് ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നും ഭർത്താവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭാമ പറഞ്ഞിരുന്നു. ഇപ്പോഴിതാ, നിറവയറുമായുള്ള തന്റെ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത ചിത്രങ്ങളാണിവ. ഭർത്താവ് അരുണിനൊപ്പമാണ് താരം ചിത്രങ്ങളിൽ.
‘കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു.’ – ഭാമ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. 2007 ല്‍ ലോഹിതദാസ് സംവിധാനം ചെയ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ഭാമ.
പിന്നീട് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഭാഗ്യ നായികയായി തിളങ്ങാന്‍ ഭാമയ്ക്ക് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി സജീവമായിരുന്നു. അവതാരകയായി തിളങ്ങിയിരുന്നു താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.