ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങി 20 ദിവസം പിന്നിടുമ്പോൾ ഓരോ മത്സരാർത്ഥിയും പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയിരിക്കുന്നു. ബഡായി ബംഗ്ലാവ് ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ആര്യയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ ബിഗ്ബോസ് ഫാൻ ഗ്രൂപ്പുകളിൽ ചൂടുള്ള ചർച്ചാവിഷയം. ഈ സീസണിലെ തുടക്കത്തിൽ തന്നെ ആര്യ തന്റെ ആദ്യ ഭർത്താവിനെ കുറിച്ചും അച്ഛന്റെ വേർപാടിനെ കുറിച്ചും വളരെ വികാരതീതമായാണ് വീട്ടിലെ മറ്റുള്ളവരോട് പങ്കുവെച്ചത്.
അതിനുശേഷം ഈ കഴിഞ്ഞ ദിവസങ്ങളിൽ വിശ്രമവേളയിൽ തന്റെ കാമുകനെക്കുറിച്ച് ആര്യ പരാമർശിച്ചിരുന്നു. അവനെ കാണാൻ സുജോയെ പോലെയുണ്ടെയെന്നും. കൈയിലുള്ള പൈസ മുഴുവന്‍ കൊടുത്ത് ആര്യ അവന് സമ്മാനം വാങ്ങി കൊടുക്കുന്നത്. കാശ് തീരുമ്പോള്‍ കടം വാങ്ങി കുത്തുപാള എടുത്ത് കരഞ്ഞോണ്ട് ഇരിക്കുമെന്നും ആര്യ പറയുന്നു. വാലന്റൈൻസ് ഡേയ്ക്ക് ഞാൻ അവനു വാങ്ങി കൊടുത്ത കേക്ക് അവൻ മറ്റൊരുത്തിക്ക് കൊണ്ട് പോയികൊടുത്തു, അവളെ എനിക്ക് നന്നയി അറിയാം.
ഒരിക്കല്‍ അവര്‍ തമ്മില്‍ പ്രശ്‌നം വന്നപ്പോള്‍ അവള്‍ ഇതെല്ലാം എന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്. പത്ത് പൈസ ചിലവാക്കത്ത തെണ്ടിയാണ് അവൻ. ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും യാത്ര ചെയുമ്പോൾ കാറിന് പ്രെടോള്‍ അടിക്കുന്നതും വസ്ത്രം വാങ്ങി കൊടുക്കുന്നതും എല്ലാം ഞാനാണ്. എന്നാല്‍ അവളുടെ അടുത്ത് പോയിട്ട് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ വസ്ത്രങ്ങളെല്ലാമെന്ന് അവൻ പറയും. ഇപ്പോള്‍ എനിക്ക് എന്റെ മുത്ത് മണിയുണ്ട്. അത് മതിയെന്നാണ് ആര്യ പറയുന്നു.