ഭാഷ തടസമായില്ല, ലയിച്ച് പാടി ദേവിക; ആലാപന മാധുര്യത്തിൽ അലിഞ്ഞ് സോഷ്യൽമീഡിയ..

സോഷ്യല്‍ മീഡിയയിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ കലാകാരന്മാർ നിരവധിയാണ്. പാട്ടുപാടി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധനേടുകയാണ് ഇപ്പോൾ ഒരു കൊച്ചുമിടുക്കി. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടാണ് ദേവിക കുട്ടിയുടെ പാട്ട് സോഷ്യൽ ലോകത്തിന്റെ മനം കവരുന്നത്.

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. ഹിമാചൽ പ്രദേശിലെ പ്രാദേശിക ശൈലിയിൽ നാടൻ പാട്ടാണ് ദേവിക പാടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവികകുട്ടി ഈ ഗാനം ആലപിക്കുന്നത്.

ഹിമാചൽ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെക്കുറിച്ചുള്ള പാട്ടാണ് ദേവിക ആലപിക്കുന്നത്. പാട്ടിന്റെ അർത്ഥം വ്യക്തമായില്ലെങ്കിലും ഈ കുഞ്ഞുമിടുക്കിയുടെ ശബ്ദ മാധുര്യത്തെയും ആലാപന ശുദ്ധിയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. അതേസമയം ഹിമാചൽ പ്രദേശ വാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകൾ അയക്കുന്നുണ്ട്.

Previous articleമൃഗങ്ങൾക്കൊപ്പം ജീവിക്കാം; ഒപ്പം മനോഹര കാഴ്ചകളും ആസ്വദിക്കാം.! ഈ യൂറോപ്പിലെ റിസോർട്ടിൽ..
Next articleദാരിദ്ര്യത്തിലും മികച്ച സ്‌കൂളിലയച്ച് പഠിപ്പിച്ചു..ഞങ്ങളെ ഡോക്ടറാക്കാന്‍

LEAVE A REPLY

Please enter your comment!
Please enter your name here