ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ രഹസ്യ ബന്ധങ്ങള്‍ വലിയ വിഷയങ്ങള്‍ ഉണ്ടാക്കാറുണ്ട്. പലപ്പോഴും പല കുടുംബ ബന്ധങ്ങളും തകരാന്‍ കാരണവും ഇത്തരം രഹസ്യ ബന്ധങ്ങളാണ്. പങ്കാളി തന്നെ വഞ്ചിക്കുന്നു എന്ന് മനസിലാക്കിയാല്‍ പിന്നെ ദാമ്പത്തിക ജീവിതം അവിടെ അവസാനിച്ചു എന്ന് പറയേണ്ടി വരും.
ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ രഹസ്യ ബന്ധങ്ങള്‍ വലിയ വിഷയങ്ങള്‍ ഉണ്ടാക്കാറുണ്ട്. പലപ്പോഴും പല കുടുംബ ബന്ധങ്ങളും തകരാന്‍ കാരണവും ഇത്തരം രഹസ്യ ബന്ധങ്ങളാണ്. പങ്കാളി തന്നെ വഞ്ചിക്കുന്നു എന്ന് മനസിലാക്കിയാല്‍ പിന്നെ ദാമ്പത്തിക ജീവിതം അവിടെ അവസാനിച്ചു എന്ന് പറയേണ്ടി വരും.
ഭാര്യക്ക് കൗമാരക്കാരായ നിരവധി കാമുകന്മാര്‍ ഉണ്ടെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയും കയ്യോടെ പിടി കൂടുകയും ചെയ്തു. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് കാമുകനൊപ്പം ബാത്ത് ടബ്ബില്‍ കുളിക്കുന്ന ഭാര്യയെയാണ്. അമേരിക്കയിലെ ഐഡഹോയിലെ സോഡാ സ്പ്രിംഗ്‌സിലാണ് സംഭവം നടന്നത്. 34കാരിയായ അമാന്‍ഡ കാതറിന്‍ സ്റ്റീലിനെയും കാമുകന്മാരില്‍ ഒരാളെയുമാണ് ഭര്‍ത്തവ് കയ്യോടെ പിടികൂടിയത്.
അമാന്‍ഡ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലെ ബാത്ത്ടബ്ബില്‍ കാമുകനൊപ്പം ഒരുമിച്ച് കുളിക്കുന്നത് ഇവരുടെ ഭര്‍ത്താവ് കണ്ടത്തി. ഇതോടെ അമാന്‍ഡയുടെ പല കള്ള കളികളും പുറത്താവുകയും ചെയ്തു. കാമുകനൊപ്പം പിടികൂടിയതിന് ശേഷം ഭര്‍ത്താവ് അമാന്‍ഡയെ ചോദ്യം ചെയ്തു.
തുടര്‍ന്ന് ഭാര്യ പറഞ്ഞത് കേട്ട് ഭര്‍ത്താവ് ഞെട്ടിത്തരിച്ച് ഇരുന്നു പോയി. കൗമാരക്കാരായ നിരവധി കാമുകന്മാര്‍ തനിക്കുണ്ടെന്നും അവരുമൊത്ത് കിടക്ക പങ്കിടാറുണ്ടെന്നും ആയിരുന്നു അമാന്‍ഡ പറഞ്ഞത്. അതുവരെ തന്റെ ഭാര്യയോട് ക്ഷമിക്കാന്‍ തയ്യാറായിരുന്ന ഭര്‍ത്താവ് ഇതുകൂടി കേട്ടതോടെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു
ഏതൊരു പങ്കാളിയെയും തകര്‍ത്ത് കളയുന്ന സംഭവമായിരുന്നു ഇത്. സ്വന്തം പങ്കാളി ഒപ്പം നിന്ന് ചതിക്കുന്നു എന്ന് മനസിലാക്കിയാല്‍ ആര്‍ക്കാണ് സഹിക്കാനാവുക. ഒടുവില്‍ പതിവ് പോലെ വിവാഹ മോചനം എന്ന തീരുമാനം തന്നെ അദ്ദേഹം എടുത്തു.
തുടര്‍ന്ന് ഭര്‍ത്താവ് വിവാഹ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമാന്‍ഡ താനുമായും തന്റെ മറ്റ് ചില സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് അമാന്‍ഡയുടെ കാമുകന്മാരില്‍ ഒരാളായ കൗമാരക്കാരന്‍ ഐഡഹോ പോലീസിനോട് സമ്മതിച്ചു.
എന്നാല്‍ താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അമാന്‍ഡ. ഐഡഹോയില്‍ 16, 17 വയസുള്ള കൗമാരക്കാരുടെയൊപ്പം അവരുമായി അഞ്ച് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്.
ജൂണ്‍ 10നാണ് ഐഡഹോയിലെ കോടതി ഈ കേസില്‍ വിധി പറയുക. ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവാണ് അമാന്‍ഡക്ക് ലഭിക്കുക.