ഭാര്യ നേഹ ധൂപിയക്കെതിരെ പുറത്തിറങ്ങുന്ന ട്രോളുകളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ അങ്കദ്ബേദി. ഒരോ ദിവസവും ട്രോളുകള്‍ കൂടി വന്നപ്പോള്‍ മറുപടി നല്‍കി അങ്കദ് ബേദി രംഗത്തെത്തിയിരിക്കുകയാണ്.
എന്‍റെ അഞ്ച് കാമുകിമാര്‍ എന്ന തലക്കെട്ട് നല്‍കിയാണ് അങ്കദ് ബേദി ഫോട്ടോകള്‍ പങ്ക്വെച്ചിരിക്കുന്നത്. ശ്രദ്ധിക്കൂ…ഇവരാണ് എന്‍റെ അഞ്ച് കാമുകിമാര്‍…എന്ത് വേണമെങ്കിലും പറയാം എന്നെ ബാധിക്കില്ല. അങ്കദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേഹക്കൊപ്പം നില്‍ക്കുന്ന അഞ്ച് ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് നടന്‍ ട്രോളന്‍മാരുടെ വായ അടപ്പിച്ചത്.
റോഡീസ് റെവലൂഷന്‍ എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ നേഹ മത്സരാര്‍ഥികളിലൊരാളോട് മോശമായി സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായിരുന്നു. റിയാലിറ്റിയില്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിനാണ് നേഹ ധൂപിയ ഇത്രയും ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരേ സമയം അഞ്ച് പേരെ പ്രണയിച്ച തന്‍റെ കാമുകിയെ ഷോയിലെ മത്സരാര്‍ത്ഥി തല്ലി.എന്നാല്‍ അങ്ങനെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്രമാണെന്നായിരുന്നു ഷോയില്‍ എത്തിയ നേഹയുടെ അഭിപ്രായം.
ഈ പ്രസ്താവന ഫെമിനിസ്റ്റ് ട്രോളുകള്‍ക്ക് ആത്രക്ക് പിടിച്ചില്ല. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്പെയ്‌നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് വാര്‍ത്തകള്‍ വന്നു.