ഭരതനാട്യത്തിനൊപ്പം ഹിപ് ഹോപ്പും; ആരും കൈയടിച്ചു പോകും ഈ നൃത്തത്തിന്..

അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് പലരും ശ്രദ്ധ നേടാറുണ്ട് സമൂഹമാധ്യമങ്ങളില്‍. മനോഹരമായ ഒരു നൃത്താവിഷ്‌കാരത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രണ്ട് പെണ്‍കുട്ടികളാണ് വീഡിയോയില്‍. ഇവരുടെ നൃത്തം കണ്ടാല്‍ ആരും കൈയടിച്ചു പോകും.

ഭരതനാട്യവും ഹിപ് ഹോപ്പും പരസ്പരം ഇഴചേര്‍ത്തിരിക്കുകയാണ് ഈ നൃത്താവിഷ്‌കാരത്തില്‍. ജാക് ഹാര്‍ലോയുടെ വാട്‌സ് പോപ്പിന്‍ എന്ന ഹിപ് ഹോപ്പ് സംഗീതത്തിന് ഇരുവരും ചേര്‍ന്ന് ഭരതനാട്യത്തിന്റെ ചുവടുകള്‍ വയ്ക്കുന്നു. വേഷവിധാനങ്ങളിലും ഇവര്‍ ഭരതനാട്യവും ഹിപ് ഹോപ്പും സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം.

ഉഷ ജയ്, ഒര്‍ലെയ്ന്‍ ഡീഡേ എന്നീ നര്‍ത്തകിമാര്‍ ചേര്‍ന്നാണ് മനോഹരമായ ഈ നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ഉഷ ജയ്-യുടെ ഹൈബ്രിഡ് ഭരതം എന്ന സീരീസിന്റെ ഭാഗമാണ് ഈ ഭരതനാട്യവും ഹിപ് ഹോപ്പും കോര്‍ത്തിണക്കികൊണ്ടുള്ള നൃത്താവിഷ്‌കാരം. മികച്ച പ്രതികരണമാണ് ഈ നൃത്താവിഷ്‌കാരത്തിന് ലഭിക്കുന്നതും.

Previous articleഇതാണൊരു സ്ത്രീ ആഗ്രഹിക്കുന്ന സ്നേഹം, ഇതാണ് പരിഗണന, ഇതാണ് തുല്യത എന്ന് ഞാൻ തിരിച്ചറിയുന്നു..
Next articleസൈബർ ലോകത്തിന്റെ ഹൃദയം കവർന്ന് ഒരു മുത്തശ്ശി

LEAVE A REPLY

Please enter your comment!
Please enter your name here