
തെന്നിന്ത്യയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ തന്നെ കുറഞ്ഞ കാലത്തിനുള്ളിൽ ചുവടുറപ്പിച്ച നടിയാണ് രശ്മിക മന്ദാന. തെന്നിന്ത്യയിൽ വർഷങ്ങളായി തുടരുന്ന പല നായികമാരും ഇപ്പോഴാണ് ബോളിവുഡിൽ അവസരങ്ങൾ തേടുന്നത്. ഇവർക്കിടയിലാണ് കുറഞ്ഞ കാലത്തിനുള്ളിൽ രശ്മിക കുതിച്ചു കയറിയത്.
അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ഗംഭീര വിജയത്തിനു പിന്നാലെ രശ്മികയുടെ താരമൂല്യവും കുത്തനെ ഉയർന്നിരിക്കുകയാണ്. പുഷ്പയിലെ അല്ലുവിന്റെ നായികാവേഷം കൂടി ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ ലോകത്തും രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന് നേരെ വരുന്ന വിമർശനങ്ങളാണ്. രശ്മിക ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു കൊച്ചു കുട്ടി താരത്തിന് മുന്നിലേക്ക് വരികയും, കൈനീട്ടി കൊണ്ട് യാചിക്കുന്നതും വിഡിയോയിൽ കാണാം.

എന്നാൽ തന്റെ കൈയിൽ ഒന്നുമില്ലെന്ന് താരം ഇംഗ്ലീഷിൽ മറുപടി പറയുന്നുണ്ട്. അതിന് ശേഷം വണ്ടിയിൽ പോയിരുന്ന രശ്മികയ്ക്ക് പിന്നാലെ കുട്ടിയും പോയി. ഒന്നും കഴിച്ചിട്ടില്ലെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും കാറിൽ താരം ഒന്നും നൽകിയതുമില്ല. ഇത് നടക്കുമ്പോൾ മറ്റൊരു കുട്ടിയും സ്ത്രീയും കാറിന് അടുത്തേക്ക് വരികയും
കുട്ടി പുഷ്പയിൽ അഭിനയിച്ച ചേച്ചിയല്ലേയെന്നും ചോദിക്കുന്നുണ്ട്. അതുപോലെ ഒപ്പം വന്ന സ്ത്രീയും രശ്മികയോട് എന്തോ ചോദിക്കുന്നുണ്ട്. വീഡിയോയ്ക്ക് പലരും ഒരുപാട് കമ്മെന്റുകളുമായി എത്തി. എന്തെങ്കിലും ആ കുട്ടിയ്ക്ക് നൽകാമായിരുന്നു, ഇത്ര അഹങ്കാരമൊ എന്നൊക്കെയാണ് കമ്മെന്റുകൾ.