ബ്രസീലിൽ കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച് പുരോഹിതൻ; വീഡിയോ

കടകൾ കൊള്ളയടിക്കാൻ കള്ളന്മാർ എത്തുന്നത് ഒരു പുതിയ സംഭവം അല്ല. പക്ഷെ അടിച്ചുമാറ്റാൻ എത്തുന്നത് പുരോഹിതൻ ആണെങ്കിലോ? ബ്രസീലിൽ നിന്നുള്ള എലിസ്യൂ മൊറീറ എന്ന കത്തോലിക്കാ പുരോഹിതൻ ആണ് കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കാഷ്യറെ പീഡിപ്പിച്ച് പണവുമായി കടന്നു കളഞ്ഞത്.

സ്ഥാപനത്തിലെ സിസിടിവിയിൽ രംഗങ്ങൾ എല്ലാം പതിഞ്ഞതോടെ ഇവ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. 28 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റിൽ നിന്നും പല സാധനങ്ങൾ ശേഖരിച്ച ശേഷം കാഷ്യർ ആയ സ്ത്രീയുടെ അടുത്തേക്കെത്തുന്നത് കാണാം. ബിൽ അടിക്കുന്നതും പുരോഹിതൻ പണം നൽകുന്നതും കാണാം.

അത് സ്ത്രീ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും അരയിൽ തിരുകിയ കളിത്തോക്ക് തോക്ക് എലിസ്യൂ മൊറീറ പുറത്തെടുക്കുന്നതും സ്ത്രീക്ക് നേരെ ചൂണ്ടുന്നതും കാണാം. പേടിച്ച സ്ത്രീ ഉടനെ ക്യാഷ് ബോക്‌സിൽ നിന്നും പണം മുഴുവൻ നൽകുന്നതും കാണാം. പണം കൈക്കലാക്കിയ പുരോഹിതൻ താൻ ശേഖരിച്ച വസ്തുക്കളുമായാണ് സൂപ്പർമാർകറ്റ് വിട്ടത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം താൻ പുരോഹിതനായി 18 മാസം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാൻ ഇറങ്ങിയത്. പാസോ ഫണ്ടോ അതിരൂപതയിൽ നിന്ന് ലഭിച്ച വാഹനവുമായി കടന്നു കളഞ്ഞ എലിസ്യൂ മൊറീറ അടുത്തുള്ള പോലീസ് ചെക്ക് പോയിന്റിൽ നിന്നും തന്നെ പിടിയിലായി എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 27 കാരനായ പുരോഹിതനിൽ നിന്നും വ്യാജ തോക്കും അപഹരിച്ച 249 ഡോളറിൽ 116 ഡോളറും പിടിച്ചെടുത്തു.

ഭ്രാന്ത് പിടിച്ച ഏതോ നേരത്താണ് കളിത്തോക്കുമായി സൂപ്പർമാർക്കറ്റിലേക്ക് കയറിച്ചെല്ലാൻ തനിക്ക് തോന്നിയത് എന്ന് മൊറീറ അധികാരികളോട് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ ഡിയോഗോ ഫെറെയിറ വാർത്താ ഏജൻസിയോട് പറഞ്ഞു. “അയാൾ കടക്കെണിയിലാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം തികച്ചും ശാന്തനായിരുന്നു. അവൻ എന്താണ് ചെയ്തതെന്ന് അവന് മനസ്സിലായില്ലെന്നും അദ്ദേഹം ഏതോ ഒരു ലോകത്താണ്” എന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

പ്രാദേശിക കോടതി പുരോഹിതനെ താത്കാലികമായി തടങ്കലിൽ പാർപ്പിച്ചു. യുവപുരോഹിതന്‌ മാനസീകവൈകല്യം ഉള്ളതായി അഭിഭാഷകൻ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി മരുന്ന് കഴിക്കാൻ കൂട്ടാക്കാതെ പുരോഹിതനെ പ്രാദേശിക പള്ളിയിലെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തു.

Previous articleഒരു ഓട്ടോഡ്രൈവറുടെ മകൾ മിസ് ഇന്ത്യ റണ്ണർ അപ്പ്; തന്റെ ജീവിത വിജയത്തെ പറ്റി മാന്യയുടെ വാക്കുകൾ
Next articleഇഗ്വാനയെ തലയിൽ വെച്ചും ലാളിച്ചും അനുവിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ.!

LEAVE A REPLY

Please enter your comment!
Please enter your name here