ബോളിവുഡ് ലുക്കിൽ ഗ്ലാമറസായി നടി എസ്തർ അനിൽ; ഫോട്ടോസ്

esther anil

മോഹൻലാൽ നായകനായ ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി എസ്തർ അനിൽ. ബാലതാരമായി അഭിനയിച്ച എസ്തർ മിന്നും പ്രകടനമാണ് ഇതുവരെ സിനിമയിൽ കാഴ്ചവച്ചിട്ടുള്ളത്. നല്ലവൻ എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്.

ദൃശ്യം ഇറങ്ങിയ ശേഷമാണ് എസ്തറിന് ആരാധകരെ കൂടുതലായി ലഭിച്ചത്. ദൃശ്യം ആദ്യം ഭാഗത്തിൽ നിന്ന് രണ്ടാം ഭാഗത്തിൽ എത്തിയപ്പോഴുള്ള താരത്തിന്റെ മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്.

Esther Anil 1

ഫോട്ടോഗ്രാഫറായ യാമി എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു ബോളിവുഡ് നടിയുടെ ലുക്കിൽ വിന്റേജ് രീതിയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ‘ഐ ഫീൽ സോ വിനറ്റേജ്..’ എന്ന ക്യാപ്ഷനോടെയാണ് യാമി ചിത്രങ്ങൾ പുറത്തുവിട്ടത്.

ജ്യൂസ് കുടിക്കുന്ന രീതിയിലുള്ള ഫോട്ടോയും ഇതിലുണ്ട്. സാറാ മേക്കോവറാണ് എസ്തറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. പാർവതിയാണ് വസ്ത്രവും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത്. തെലുങ്ക് ദൃശ്യത്തിന്റെ ട്രെയിലർ ചടങ്ങിലും എസ്തർ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരുന്നത്. അതിന്റെ ഫോട്ടോസിന് പിന്നാലെയാണ് ഇപ്പോൾ യാമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വന്നിരിക്കുന്നത്.

Esther Anil 2
Previous articleകിടിലൻ ചിത്രങ്ങളുമായി നടി റായ് ലക്ഷ്മി; വൈറൽ ഫോട്ടോസ്
Next articleലെഹങ്കയിൽ തിളങ്ങി നടി മഡോണയുടെ ഫോട്ടോഷൂട്ട്; ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here