ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്ത് 62-കാരി

ചിലരെ കാണുമ്പോള്‍ നാം അറിയാതെ പറഞ്ഞുപോകും ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും പ്രായത്തെ വെല്ലുന്ന ഒരു കലാപ്രകടനത്തിന്റെ വീഡിയോയാണ്.

ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു അറുപത്തിരണ്ട് വയസ്സുകാരിയുടേതാണ് ഈ വീഡിയോ. രസകരമായ ഭവങ്ങള്‍ ഈ ഡാന്‍സിനെ കൂടുതല്‍ സുന്ദരമാക്കുന്നു.

നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ മുത്തശ്ശിയുടെ നൃത്തത്തെ പ്രശംസിയ്ക്കുന്നത്. വീഡിയോ പങ്കുവയ്ക്കുന്നവരും ഏറെയാണ്. രവി ബാല എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഡോലാരെ ഡോലാരേ… എന്ന ഹിറ്റ് ഹിന്ദി ഗാനത്തിനാണ് മുത്തശ്ശി അതിമനോഹരമായി നൃത്തം ചെയ്യുന്നത്.

അതേസമയം നൃത്ത പ്രകടനങ്ങളിലൂടെ മുമ്പും സൈബര്‍ ഇടങ്ങളില്‍ രവി ബാല ശര്‍മ്മ എന്ന ഈ അറുപത്തിരണ്ടുകാരി കൈയടി നേടിയിട്ടുണ്ട്.

Previous articleദേ പാടത്ത് ഒരു മോഡൽ.. വൈറലായ “കൃഷിക്കാരി” ഫോട്ടോഷൂട്ട് കാണാം..
Next articleകിടിലൻ ഫോട്ടോഷൂട്ടുമായി അമല പോൾ; വൈറൽ ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here