‘ബേബീസ് ലോഡിങ്’ കുടുംബവിളക്കിലെ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ.! ചിത്രങ്ങൾ പങ്കുവെച്ചു താരം

264575077 1305858869837570 481009593938468747 n

അവതാരകയായും, അഭിനേത്രിയായും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ആതിര മാധവ്. തിരുവനന്തപുരം സ്വദേശിയാണ് താരം. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് കുടുംബ വിളക്ക്. പരമ്പരയിൽ ജാഡക്കാരിയും പത്രാസുകാരിയും ആയ അനന്യ ആയിട്ടാണ് ആതിര മിന്നും പ്രകടനം കാഴ്ച വയ്ക്കുന്നത്. സ്‌ക്രീനിൽ നിങ്ങൾ കാണുന്ന ഞാനേ അല്ല യഥാർത്ഥ ജീവിതത്തിലെ ഞാൻ’ എന്നും താരം പറയുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച വീഡിയോക്ക് ഒപ്പമാണ് അമ്മയാകാൻ പോകുന്ന സന്തോഷം താരം പങ്കുവെച്ചത്.

കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് എന്ന നടിയായിരുന്നു. മിനിസ്ക്രീൻ പരമ്പരയിലെ തന്നെ മികച്ച നടിയായ മൃദുല വിജയ് യുടെ സഹോദരിയായ പാര്‍വതിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരമായ ആതിര മാധവിനെ കണ്ടുമുട്ടിയ സന്തോഷവും പാര്‍വതി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ്.

268378217 654898255678544 5341170390885332417 n
267208754 103760798800823 6960781923021902041 n

എന്റെ സ്വീറ്റിയോടൊപ്പമുള്ള സുന്ദരനിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി ഫോട്ടോ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഭർത്താവ് അരുണാണ് ചിത്രം പകര്‍ത്തിയത്‌. നിരവധി പേരാണ് പോസ്റ്റിന് കമൻറുകളുമായി രംഗത്ത് എത്തിയത്. നടി പാർവ്വതിയെ പോലെ തന്നെ ആതിരയും പരമ്പരയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

ഗർഭിണിയായതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അതിനാലാണ് പിന്മാറുന്നതെന്നും ആതിര അറിയിച്ചിരുന്നു. ​ഗർഭിണി ആയശേഷം ആദ്യമായാണ് പാർവതിയും ആതിരയും കാണുന്നത്. ആസന്തോഷവും ഇരുവരും ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചു.

241422588 378033970518020 3388267144269415798 n
Previous articleനടൻ റഹ്മാന്റെ മകള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയ വിവാഹസമ്മാനം; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തിന് നന്ദി അറിയിച്ച് നടന്‍…
Next articleവീരമൃത്യുവരിച്ച സഹപ്രവർത്തകന്റെ സഹോദരിയുടെ വിവാഹത്തിന് നേതൃത്വം നൽകി സിആർപിഎഫ് ജവാന്മാർ; ഹൃദയംതൊടുന്ന കാഴ്ചകൾ

LEAVE A REPLY

Please enter your comment!
Please enter your name here