ബേബി ഷവർ പാർട്ടിക്കിടയിൽ സർപ്രൈസ് നൽകി ശ്രീനിഷ്; വീഡിയോ

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. നടിയായും അവതാരകയായുമെല്ലം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹമുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പേളിക്കൊപ്പം ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. ഇവരുടെ വിവാഹവും പിന്നീടുള്ള വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്. ഗർഭിണിയായ തന്നെ ശ്രീനിഷ് നോക്കുന്നത് എങ്ങനെനെയാണെന്ന് പങ്കുവെച്ചിരുന്നു പേർളി. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പേർളി പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാൽ പലതും മോശം കമ്മെന്റുകളായും എത്താറുണ്ട്. എന്നാൽ ഇതൊന്നും തന്നെ താരങ്ങൾ വകവെക്കാറില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേർളിയുടെ ബേബി ഷവർ ചടങ്ങിന്റെ വിഡിയോയും ഫോട്ടോസുമാണ്. താരങ്ങൾ പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് വളക്കാപ്പ് ചടങ്ങുകൾ നടന്നത്. ആ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ചടങ്ങിനിടയ്ക്ക് ശ്രീനിഷ് സർപ്രൈസ് നൽകിയ കാര്യമാണ് താരം പറയുന്നത്.നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവര്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേര്‍ത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് താന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയില്‍ പറയുന്നത്.

പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.വീഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ഇങ്ങനെ,’ബേബി ഷവറിനിടയില്‍ ഞാന്‍ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാന്‍ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Previous articleസാരിയുടുത്ത് കുട്ടിക്കരണം മറിയുകയോ? പുട്ടുപോലെ ചെയ്യും പരുൾ അറോറ.! വൈറൽ വീഡിയോ
Next articleസർക്കാർ സ്കൂളിലെ ചോറും കറികളും രുചിക്കാനെത്തിയ വിദേശ വ്ലോഗർ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here