മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി. മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
നര്‍ത്തകിയായും തിളങ്ങി, വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി. അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷവും താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഡോകട്ർ റസ്റ്റ് പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്. എന്ന് താരം പറഞ്ഞിരുന്നു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരങ്ങൾ പങ്കുവെക്കുന്ന വിഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഇരുവരുടെയും പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാർത്ത പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷവറിന്റെ വിശേഷങ്ങളാണ് ഇരുവരും തങ്ങളുടെ മൃദുവ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വയലറ്റ് കളർ ഗൗൺ ധരിച്ച് വളരെ ലളിതമായ മേക്ക് അപ്പ് അണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. യുവ കൃഷ്ണയും വൈലറ്റ് നിറത്തിലുള്ള ടീഷർട് ആണ് ധരിച്ചിരിക്കുന്നത്. thanzcouture ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.