ബെയ്‌റൂട്ട് സഹായത്തിനായി കണ്ണട ലേലത്തിന് വെച്ച് മിയ ഖലീഫ!! 11 മണിക്കൂറിനുള്ളിൽ 75 ലക്ഷം കടന്നു.!

കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്നത്. ഉഗ്ര സ്‌ഫോടനത്തിൽ 135 പേർ ജീവൻ വെടിയുകയും 5000 ലേറെപ്പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ സ്വന്തം ജന്മനാടിനെ സഹായിക്കാൻ മുൻ പോൺതാരം മിയാ ഖലീഫയും രംഗത്തെത്തി. തന്റെ പ്രിയപ്പെട്ട കണ്ണട ഇ–ബേയിൽ ലേലത്തിൽ‌ വെച്ച് കൊണ്ടാണ് താരം തന്റെ നാട്ടുകാരെ സഹായിക്കാൻ പോകുന്നത്.

gmdfc

മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ലേലത്തിൽ വച്ച് 11 മണിക്കൂറിനുള്ളിൽ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ലഭിക്കുന്ന തുക ദുരിതത്തിലായവർക്ക് നൽകും.

Previous articleപാർക്കിനുള്ളിലെ കടുവയും പാർക്കിനു പുറത്തു കൂടി നടന്നു പോകുന്ന കടുവയും തമ്മിൽ തല്ല്; വീഡിയോ
Next articleകൃത്യമായ ടൈമിംഗോടെ ഗംഭീര ക്യാച്ചിംഗ് സ്കില്ലുമായി ഒരു പൂച്ച; viral വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here