ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരത്തെക്കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ഷിയാസും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് 2 സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ഷിയാസിന്റെ സുഹൃത്തുക്കളും സഹോദരനുമൊക്കെ ലൈവ് വീഡിയോയില്‍ കമന്റുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഷിയാസ് സ്വന്തം സഹോദരനായ നിയാസിനെ കാണിച്ചത്. ലിറ്റില്‍ ബ്രദറും ബിഗ് ബ്രദറുമാണ് ഇപ്പോള്‍ ഒപ്പമുള്ളതെന്നായിരുന്നു ഷിയാസിന്റെ കമന്റ്. പവനും രജിത് സാറും നമ്മളുടെ സുഹൃത്തുക്കളാണ്. പവന്‍ പാവം പയ്യനാണ് അവനെ പിന്തുണയ്ക്കണം, സുജോയും പാവമാണ് അവനേയും പിന്തുണയ്ക്കണമെന്നും ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസിലെ പ്രിയപ്പെട്ട ആള്‍ക്കാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
അടുത്തിടെയായിരുന്ന ലൈവ് വീഡിയോക്കിടയില്‍ ഷിയാസിനെതിരെ മോശം കമന്റുമുണ്ടായിരുന്നു. ശ്രിനിഷായിരുന്നു ഇത് കാണിച്ച് കൊടുത്തത്. ഇങ്ങനത്തെ തെറിയൊന്നും വിളിക്കാന്‍ പാടില്ല, ഇത് നിന്റെ ശരീരത്തിന് നല്ലതല്ല, വീട്ടില്‍ പോയി അപ്പച്ചന്റെടുത്തും മമ്മിയുടെ അടുത്ത് പോയി അതിന്റെ അര്‍ത്ഥമൊക്കെ പഠിച്ചിട്ട് വായോ, ഇതല്ലാതെ വേറെന്ത് മറുപടിയാണ് ഞാന്‍ ഈ കൊച്ച് ചെറുക്കന് കൊടുക്കേണ്ടതെന്നും ഷിയാസ് ചോദിച്ചിരുന്നു. ചേട്ടന്‍മാര്‍ക്ക് ഇങ്ങനത്തെ തെറിയൊന്നും അറിയില്ല, അങ്ങനെ ഇത് പറയാനും പാടില്ലെന്നും താരം പറഞ്ഞിരുന്നു.