ബിഗ് ബോസ് നല്‍കിയ പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികഞ്ഞില്ല; പ്രതികരിച്ചു താരത്തിന്റെ കുടുംബം

Nadia Chang 1

കമല്‍ ഹസന്‍ അവതരിപ്പിയ്ക്കുന്ന തമിഴ് ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ച നദിയ ചങ് ഷോയില്‍ നിന്നും എലിമിനേഷനിലൂടെ പുറത്തായതില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍. മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന മോഡല്‍ ആണ് നദിയ. മലേഷ്യന്‍ – ചൈനക്കാരനായ ചങ് ആണ് നദിയയുടെ ഭര്‍ത്താവ്.

ഷോയിക്ക് ഒരു ആഗോള ശ്രദ്ധ ലഭിയ്ക്കാന്‍ വേണ്ടിയാണ് തമിഴ്‌നാടിന് പുറത്തുള്ള, തമിഴ് സെലിബ്രിറ്റികളെ ഷോയില്‍ ഉള്‍പ്പെടുത്തുന്നത് എന്നും, അതുകൊണ്ടാണ് കഴിഞ്ഞ സീസണില്‍ മുഗന്‍ റാവുവിനെ കൊണ്ടു വന്നത് എന്നും, ഈ സീസണില്‍ അന്താരാഷ്ട ശ്രദ്ധ ലഭിയ്ക്കാനാണ് തന്റെ സഹോദരിയെ വിളിച്ചത് എന്നും നദിയ ചങിന്റെ സഹോദരന്‍ പറയുന്നു. ബിഗ് ബോസ് സീസണ്‍ 5 ന് വേണ്ടി എന്റെ സഹോദരിയെ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വളരെ അധികം സന്തോഷം തോന്നി.

Nadia Chang 2

സ്വന്തം നാട്ടില്‍ ശ്രദ്ധയും ജോലിയില്‍ അത് സഹായകവും ആവും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ വെറും രണ്ട് ആഴ്ച കൊണ്ട് നദിയയെ എലിമിനേഷനിലൂടെ പുറത്താക്കി. ചാനല്‍ പ്രതീക്ഷിച്ച തരത്തില്‍ ആക്ടീവല്ല നദിയ എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പണ്ട് മുതലെ അനാവശ്യ തര്‍ക്കങ്ങളില്‍ ഇടപെടുന്ന ശീലം തന്റെ സഹോദരിയ്ക്ക് ഇല്ല എന്ന് എജെ പറഞ്ഞു. അവള്‍ ഒരു ആക്ടര്‍ ആണ്. പക്ഷെ നൂറ് ദിവസം ആ വീട്ടല്‍ ഓവര്‍ ആക്ടിങ് നടത്താന്‍ അവള്‍ക്ക് പറ്റില്ല.

എന്നാല്‍ കുറച്ച് അധികം ദിവസം കൂടെ ചാനലിന് അവള്‍ക്ക് നല്‍കാമായിരുന്നു. മലേഷ്യയില്‍ നിന്ന് ഈ ഷോയ്ക്ക് വേണ്ടി മാത്രമാണ് നദിയ ചെന്നൈയില്‍ എത്തിയത്. എന്നാല്‍ രണ്ട് ആഴ്ച കൊണ്ട് മടങ്ങി പോകേണ്ടി വന്നു. അവള്‍ക്ക് ഷോയില്‍ നിന്നും ലഭിച്ച പ്രതിഫലം യാത്ര ചെലവുകള്‍ക്ക് പോലും തികയില്ലായിരുന്നു. സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്താണ് യാത്ര ചെയ്തത് പോലും. അവള്‍ക്ക് കുറച്ച് അധികം ജനശ്രദ്ധ കിട്ടും എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതും ഉണ്ടായില്ല എന്ന് സഹോദരന്‍ പറയുന്നു. നദിയയുടെ ഭര്‍ത്താവ് ചങും വിഷയത്തില്‍ പ്രതികരിച്ചു.

245869933 581175899967828 6383164405260046387 n

കുറഞ്ഞ വോട്ടുകള്‍ കിട്ടയത് കൊണ്ടാണ് നദിയ പുറത്താക്കപ്പെട്ടത് എന്നാണ് ചാനല്‍ പറഞ്ഞത്. അവളൊരു മലേഷ്യക്കാരിയാണ്, ഒരുപക്ഷെ തമിഴര്‍ക്ക് അവളെ അറിയില്ലായിരിയ്ക്കാം. എന്നാല്‍ മലേഷ്യയില്‍ വളരെ പ്രശസ്തയാണ്. നിരവധി സീരിയലുകളും ഹ്രസ്വ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. മോഡലിങിലും സജീവമാണ്. മലേഷ്യക്കാര്‍ക്ക് നദിയയ്ക്ക് വോട്ട് ചെയ്യുന്നതിനായി ധാരാളം സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.

എന്റെ ഭാര്യയ്ക്ക് ഒരു വോട്ട് ചെയ്യാന്‍ വേണ്ടി എനിക്ക് ഇന്ത്യന്‍ മൊബൈല്‍ എടുക്കേണ്ടി വന്നു. ആ ഒരു സാഹചര്യത്തില്‍ അവളെ ആരാധിയ്ക്കുന്ന മലേഷ്യകാര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ചാനലുകാര്‍ അവരുടെ ഭാഗത്ത് നിന്ന് പരിഹരിക്കേണ്ടതായിരുന്നു എന്നാണ് ചങ് പറഞ്ഞത്‌.

Nadia Chang 1
Previous articleമകൻ ലുക്കയെ ചേർത്ത് പിടിച്ച് ഈണത്തിൽ പാട്ട് പാടി മിയ; അടിപൊളിയെന്ന് ആരാധകർ
Next article‘എന്റെ പവർബാങ്ക്;’അഭയ ഹിരൺമയി ആയിട്ടുള്ള ഫോട്ടോസ് പങ്കുവെച്ച് ഗോപി സുന്ദർ

LEAVE A REPLY

Please enter your comment!
Please enter your name here