ബോര്‍ഡിംഗ് പാസുകളുമായി ബിഗ്ബോസ് താരങ്ങളായ ആര്യ, ഫുക്രു, അലീന പടിക്കല്‍ എന്നിവര്‍ ചെന്നൈ വിമാനതാവളത്തില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോദിക അറിയിപ്പ് ഉടൻ ഉണ്ടാകും.
300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന. നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു.