നിരവധി പുതുമകളുമായി ബിഗ് ബോസ് സീസൺ ടു ആരംഭിച്ചിരിക്കുകയാണ്. ഷോയുടെ രണ്ടാം ദിവസം ഹൗസിൽ എല്ലാവരും സന്തോഷത്തോടെ ആണ് പോകുന്നത്. പ്രേക്ഷകർക്ക് പരിചയമുള്ള താരങ്ങളാണ് ഇത്തവണ പരിപാടിയിൽ ഏറെയും പങ്കെടുക്കുന്നത്. ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് അലക്സാണ്ട്ര, ഇപ്പോൾ ഷോയിലെ സ്വിമ്മിങ് പൂളിൽ ചാടികുളിക്കുന്ന ഒരു വിഡിയോയാണ് വൈറലായി മാറുന്നത്. കൂരാച്ചുണ്ട് എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് വിശാലമായ ആകാശത്തേക്ക് തന്റെ ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന ഐർഹോസ്റെസ്സ് ആണ് ഇവർ. മോഡലായും തിളങ്ങിയ അലക്സാണ്ട്ര ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരിയസില് അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത ജീവിതത്തിൽ എപ്പോഴും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് അലക്സാണ്ട്ര.
മത്സരാർത്ഥികളെ എല്ലാം ഞെട്ടിച്ചാണു താരം പൂളിലേക്കു എടുത്തുചാടിയത്. വലിയ ശബ്ദം കേട്ടിരുന്നു തുടർന്ന് ഫക്രു അലക്‌സാണ്ട്രയെ മുഖ ഇടിച്ചാണു വീണതെന്നു കളിയാക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് കാണുന്നത് ആസ്വദിച്ച് നീന്തികുളിക്കുന്ന അലക്‌സാണ്ട്രയാണ്. ഷോയിൽ കാണിക്കാതിരുന്നത് സീനാണു യൂട്യൂബ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്. നിരവധി കമന്റ് കളും വീഡിയോക്കു ലഭിക്കുന്നുണ്ട്. “കുളക്കര മൊത്തം കോഴികൾ ആണല്ലോ”, “വേറെ ലെവൽ കളിയല്ല കുളിയാണെന്നും”, “കുളിസീൻ കാണിച്ചു വ്യൂ കൂട്ടാനുള്ള ഏഷ്യാനെറ്റിലെ സൈക്കിൾ ഓടിക്കൽ മൂവ്” തുടങ്ങിയ കമെന്റുകൾ ഒപ്പം “പെൺകുട്ടികൾ കുളത്തിൽ ചാടാൻ പാടില്ല അത് കോസ്മിക് രശ്മികളുടെ പ്രതിഭലനത്തിനു കാരണമാകുന്നു പ്രൊഫസർ രജിത് അണ്ണൻ പറഞ്ഞിട്ടുണ്ട്.” തുടങ്ങിയ രസകരമായ കമന്റ് കളുമായി ബിഗ് ബോസ് ആരാധകരും എത്തുന്നുണ്ട്.