ബിഗ് ബോസ് സീസൺ 2 ആദ്യത്തെ ആഴ്ച കഴിയുമ്പോൾ നിരവധി ട്വിസ്റ്റ് കളാണ് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് ലേക്ക് പുതിയ അതിഥികൾ എത്തിത്തുടങ്ങി. ഇപ്പോൾ ധർമ്മജൻ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില സംഭവങ്ങളാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വൈൽഡ് കാർഡ് എൻട്രി യിലൂടെ ഒരു പുതിയ മത്സരാർത്ഥി ഷോയിൽ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളിലൂടെ വന്ന ദിവസം തന്നെ ഇദ്ദേഹം ഷോയുടെ പുറത്താവുകയും ചെയ്തു.
ധർമ്മജനാണു ടെക്‌നീഷ്യന്റെ രൂപത്തിൽ ഹൗസിനുള്ളിലേക്കു എത്തിയത്. എന്നാൽ മത്സരാർത്ഥികളുടെ സുഖ വിവരങ്ങൾ എല്ലാം പങ്കു വച്ചതോടെ ധർമജനെ നിയമം ലംഘിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ധർമജൻ അതിഥിയായി എത്തിയ എപ്പിസോഡ് ചർച്ചയാവുകയാണ്. ബിഗ് ബോസ് പരിപാടിയിൽ ഒരു പാട്ടിന്റെ പേരിൽ നടത്തിയ വിവാദ അവകാശവാദത്തിന്റെ പേരിൽ മോഹൻലാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുകയാണ്. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ ഗായകൻ വി ടി മുരളി ആലപിച്ച ‘മാതളതേനുണ്ണാൻ പാറി പറന്നു വന്ന മാണിക്യ കുയിലാളെ’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിരിക്കുകയാണ്. ബിഗ് ബോസ് ഷോയിക്കിടെ താനാണു പാടിയതുയെന്നു മോഹൻലാൽ അവകാശപ്പെടുക ആയിരുന്നു. എന്നാൽ പരിപാടിയിൽ മോഹൻലാലിന്റെ അവകാശവാദം ശ്രദ്ധയിൽപ്പെട്ടതോടെ ആണ് ചില അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ വിവരം ധരിപ്പിച്ചത്. ഇതോടെ ഫേസ്ബുക്കുമായി ഗാനം ആലപിച്ച് വി ടി മുരളി രംഗത്തെത്തുകയായിരുന്നു. മോഹൻലാലിൻറെ അവകാശവാദം സുഹൃത്തുക്കളാണ് തന്നെ വിളിച്ച് അറിയിച്ചതെന്നു വി ടി മുരളി പറയുന്നു. ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല തുടർന്ന് പരിപാടിയുടെ പൂനർസംപ്രേഷണം കണ്ടയെന്നും. “പാവപ്പെട്ട പാട്ടുകാരന്റെ പിച്ച ചട്ടിയിലും കയ്യിട്ടു തുടങ്ങിയോ” എന്ന് വി ടി മുരളി ചോദിക്കുന്നു.
അദ്ദേഹത്തിൻറെ മക്കൾ വി ടി നീതയും സംഭവത്തിൽ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. “താങ്ക്യൂ മോഹൻലാൽ സാർ ഇത്രയും കാലം വിചാരിച്ചത് ഇത് അച്ഛൻ പാടിയ പാട്ട് ആണെന്നാണ് താങ്കൾ പാടിയ പാട്ടാണ് അറിയില്ലായിരുന്നുവെന്ന്” പരിഹാസത്തോടെ അദ്ദേഹത്തിൻറെ മകൾ കുറിക്കുന്നു. പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉയരും ഞാൻ നാടാകെ. ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട “മാതളത്തേനുണ്ണാൻ” എന്ന ഗാനം ഓ എൻ വി കുറിപ്പ് രചിച്ചു കെ പി എൻ പിള്ള സംഗീതം പകർന്നു വി ടി മുരളി ആലപിച്ചതാണു. ഓത്തുപള്ളിയിൽ അന്നു നമ്മൾ പോയിരുന്ന കാലം വി ടി മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.