പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കിരകളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളായ ഇവര്‍ യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോള്‍ ബിഗ്‌ബോസിലേക്ക് എത്തിയ അഭിരാമി ആരെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. തുടക്കം മുതൽ തന്നെ ഷോയിലേക്ക് എത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു രണ്ടുപേരാണ് ഗായികമാരായ അമൃത സുരേഷ് അഭിരാമി സുരേഷും. എന്നാൽ ഈ സഹോദരിമാരുടെ കാര്യത്തിൽ ബിഗ് ബോസ് ഒരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ട്. ഇവർ രണ്ട് വ്യക്തികൾ ആണെങ്കിലും ബിഗ് ബോസിലെ ടാസ്കുകളിലും നോമിനേഷനുകൾ അവർ ഒറ്റ മത്സരാർത്ഥിയായ ആയിരിക്കും പരിഗണിക്കപ്പെടുക എന്ന വിവരം ആയിരുന്നു.