ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന, വിനോദ പരിപാടി ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്. 17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്. ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക് ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്.
അത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വീട്ടിൽ നടന്നത്. വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു. സീക്രട്ട് റൂമിൽ നിന്നുള്ള റോബിന്റെ പുതിയ വീഡിയോയിൽ വൈറൽ ആയിരുന്നു.. ദിൽഷയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു തവണയെങ്കിലും ദിൽഷയുടെ മുഖം മാത്രം കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്നുമാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്.
‘കുറെ ദിവസമായില്ലേ ബിഗ് ബോസ് ഈ റൂമിനുള്ളിൽ കഴിയുന്നൂ… ഇതിനുള്ളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് ദിൽഷയെ ഒന്ന് കാണണമെന്നുണ്ട്.വേറാരെയും വേണ്ട. ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരുമോ.’ ‘അതിനുള്ള സംവിധാനങ്ങൾ ഇതിനുള്ളിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ ചോദിക്കുകയാണ്. പറ്റുമെങ്കിൽ ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരണം.
എന്നാല്‍ ഇപ്പോൾ വന്ന പ്രമോ വീഡിയോയില്‍ റോബിനെ പുറത്താക്കുന്നതാണ് കാണുന്നത്. ലാലേട്ടൻ റോബിനെ വിളിക്കുന്നതും എന്താണ് സംഭവിച്ചതെന്നും ചോദിക്കുന്നു. അതുപോലെ തന്നെ ദിൽഷയെ മിസ്സ് ചെയുന്നുവെന്നും റോബിൻ പറഞ്ഞു. റോബിന്റെ ഔട്ട് ആകുന്നത് കണ്ടു ദിൽഷ പൊട്ടി കരയുന്നുമുണ്ട്. ബിഗ് ബോസിന്റെ ഈ നടപടിക്ക് നേരെ നിരവധി വി മര്‍ശനമാണ് ഉയരുന്നത്. റോബിൻ രാധാകൃഷ്ണന് നിരവധി ഫാൻസ് ആണ് ഉള്ളത്.