“ബിഗ്ഗ്‌ബോസ്.. ദിൽഷയെ ഒന്ന് കാണിച്ച് തരുമോ ? ” കുറച്ചു ദിവസം ആയില്ലേ, മിസ്സ്‌ ചെയ്യുന്നു, സീക്രട്ട് റൂമിൽ നിന്നും റോബിൻ.!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന, വിനോദ പരിപാടികളിലെ വമ്പൻ ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ ഫോർ വിജയകരമായി മുന്നോട്ട് പോകുകയാണ്. 17 മത്സരര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ ആരംഭിച്ചത്. ഷോയിൽ നടക്കുന്ന ടാസ്ക്കുകളും എല്ലാം തന്നെ കൂടുതൽ താല്പര്യം ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഷോയിൽ പ്രേക്ഷകർക്ക്‌ ഇഷ്ടമല്ലാത്ത രീതിയിലുള്ള സംഭാഷഞങ്ങളും ഇടപെടലുകളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വീട്ടിൽ നടന്നത്.

dilsha robin 1651035111 1651046238 1653492345

വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു. സീക്രട്ട് റൂമിൽ നിന്നുള്ള റോബിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ദിൽഷയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു തവണയെങ്കിലും ദിൽഷയുടെ മുഖം മാത്രം കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്നുമാണ് റോബിൻ ബി​ഗ് ബോസിനോട് ആവശ്യപ്പെടുന്നത്.

‘കുറെ ദിവസമായില്ലേ ബി​ഗ് ബോസ് ഈ റൂമിനുള്ളിൽ കഴിയുന്നൂ… ഇതിനുള്ളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് ദിൽഷയെ ഒന്ന് കാണണമെന്നുണ്ട്. വേറാരെയും വേണ്ട. ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരുമോ.’ ‘അതിനുള്ള സംവിധാനങ്ങൾ ഇതിനുള്ളിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ ചോദിക്കുകയാണ്. പറ്റുമെങ്കിൽ ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരണം. എന്നാൽ ഇതിനുള്ള മറുപടി ഒന്നും ബിഗ് ബോസ് നൽകിയിട്ടില്ല.

Previous articleആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്, സൂപ്പർ ഔട്ട്‌ ഫിറ്റിൽ ഷംന കാസിം; ഫോട്ടോസ് കാണാം
Next articleബസ് സ്റ്റാൻഡിൽ വെച്ചൊരു തകർപ്പൻ ഡാൻസുമായി അമൽ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here