മോദി പ്രഖ്യാപിച്ച ‘ജനതാ കർഫ്യു’ ദിനത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസിൻ്റെ വ്യാപനത്തെ തടയാൻ കേന്ദ്രസർക്കാർ ഏർപ്പാട് ചെയ്തിരിക്കുന്ന ജനതാ കർഫ്യൂ താരങ്ങളുൾപ്പെടെ പിന്തുണച്ച് വീട്ടിനുള്ളിലാണ്. ഇതിനോടൊപ്പം വൈകിട്ട് അഞ്ച് മണിക്ക് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാക്കണമെന്നും ഇത് വൈറസ് വ്യാപനം തടയാൻ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും, പോലീസിനും, മാധ്യമ പ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കുമുള്ള നന്ദി പ്രകടനമാണെന്നും മോദി ജനതാ കർഫ്യൂ പ്രഖ്യാപനത്തിനൊപ്പം തന്നെ പറഞ്ഞിരുന്നു.
ഇന്ത്യയൊട്ടാകെയുള്ള വിവിധ സ്ഥലങ്ങളിൽ ഇത് ജനങ്ങൾ നടപ്പാക്കിയിട്ടുമുണ്ട്. ഈ സദ് പ്രവൃത്തിയുടെ ഭാഗമായിരിക്കുകയാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ബാൽക്കണിയിൽ നിന്നുകൊണ്ട് കൈ കാട്ടുന്ന താരത്തിൻ്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്. മികച്ച ഒരു ആരോഗ്യാന്തരീക്ഷമുണ്ടാക്കുന്നതിനായി അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും ആദരമെന്ന് കുറിച്ചുകൊണ്ടാണ് താരത്തിൻ്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിൻ്റെ ഈ ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.