വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി കലാഭവൻ സോബി. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന് മുൻപ് തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്ന സോബി തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിൽ മരണമൊഴി റിപ്പോർട്ടർ ടിവിയാണ് വെളിപ്പെടുത്തിയത്. ബാലഭാസ്‌ക്കരിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ.
കൊല്ലം തിരുവനന്തപുരം റൂട്ടില്‍ മംഗലപുരം പള്ളിപ്പുറം റോഡില്‍ വെച്ച് ക്വട്ടേഷന്‍ സംഘം ബാലഭാസ്‌കറിനെ ആക്രമിക്കുന്നത് കണ്ടുവെന്നും സോബി ഉറപ്പിച്ചുപറയുന്നു. താന്‍ ജീവിച്ചിരുന്നാല്‍ പ്രതികളെ ചൂണ്ടിക്കാട്ടികൊടുത്തിരിക്കുമെന്ന് സോബി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തന്നെ അപകടപ്പെടുത്താനോ കൊലപ്പെടുത്താനോ വരെ അക്രമികള്‍ ശ്രമിക്കുമെന്ന് ഭയക്കുന്നതിനാലാണ് തന്റെ മൊഴി സിഡികളിലും പെന്‍ഡ്രൈവുകളിലുമാക്കി സൂക്ഷിക്കുന്നതെന്നും സോബി വീഡിയോയിലൂടെ സൂചിപ്പിക്കുന്നുണ്ട്.