‘ബാലാമണിയായി തകർത്ത് അഭിനയിച്ച് കണ്മണി’ – വീഡിയോ

muktha

മലയാള സിനിമയിലെ താരങ്ങളുടെ മകളുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും ഏറെ താല്പര്യം കാണിക്കാറുണ്ട് മലയാളികൾ. ചിലർ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുന്നവർ ആവാം ചിലർ അഭിനയം ഇപ്പോഴും തുടരുന്നവരാകാം അവരുടെ കുടുംബ വേഷങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ പൊതുവേ ലഭിക്കാറുള്ളത്. നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി മുക്ത.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മുക്ത സീരിയൽ രംഗത്ത് ഇപ്പോഴും അഭിനയിക്കുന്നുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്. അതുകൊണ്ട് തന്നെ ഒരു സിനിമ കുടുംബം തന്നെയാണ് ഇവരുടേത്. മുക്തയുടെ മകളും സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതയാണ്. മുക്ത പലപ്പോഴും മകളുടെ വീഡിയോ തന്റെ പേജിലും അക്കൗണ്ടിലുമൊക്കെ പങ്കുവെക്കാറുണ്ട്.

muktha 2

സിനിമ ഡയലോഗുകൾ പറയുന്ന കൊച്ചുമിടുക്കി അങ്ങനെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ നവ്യാനായർ തകർത്ത് അഭിനയിച്ച നന്ദനം സിനിമയിലെ ബാലാമണിയായി അഭിനയിച്ച് കൈയടി നേടിയിരിക്കുകയാണ്. കിയാര (കൺമണി) എന്നാണ് മുക്തയുടെ മകളുടെ പേര്.

നന്ദനത്തിലെ ബാലാമണിയുടെ ഒരു ഡയലോഗ് ആണ് കൺമണി പറയുന്നത്. വളരെ ക്യൂട്ട് ആയിട്ടാണ് കൺമണി ആ രംഗം അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ കണ്ട നവ്യാനായർ അത് ഇഷ്ടപ്പെട്ട് സ്റ്റോറി ആക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസമാണ് കിയാര പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായത്.

Previous articleഅച്ഛന്റെ ഹോട്ടലിലെ സപ്ലയറിൽ നിന്ന് പി എച് ഡി ഡോക്ടറേറ്റിലേക്ക്; സാമുഹിയമാധ്യങ്ങളിൽ വൈറലായ കുറിപ്പ്
Next articleദുബായിൽ അവധികാലം ആഘോഷിച്ച് ജാൻവി ജാൻവി കപൂർ; വൈറലായി ചിത്രങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here